കൊച്ചി: ‘ഇതുപോലൊരമ്മ ഒരു കുട്ടികള്‍ക്കും ഇനി ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കും’ – ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ദളിത് സംഘടനകൾ

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായി പോസ്റ്റിട്ടെന്നാരോപിച്ച്‌ സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും പങ്കെടുത്തു. മാര്‍ച്ച്‌ ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.

പ്രതിഷേധം നടക്കുമ്ബോള്‍ ഹരീഷ് വാസുദേവന്‍ കൊച്ചിയില്‍ ഉണ്ടായിരുന്നില്ല. ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍, സി.എസ്. മുരളി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ താന്‍ മത്സരിച്ച സാഹചര്യത്തില്‍ വന്ന പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമപരമായി നേരിടുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. വളായാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാണെന്നുമാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്. ആദ്യ കുട്ടി തൂങ്ങി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നില്ല, ഒരു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും മറ്റൊരിക്കല്‍ അച്ഛനും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്നും ഹരീഷ് വാസുദേവന്‍ ആരോപിക്കുന്നു.

‘വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കപ്പെടുന്നത് വരെ കേസ് അന്വേഷണത്തെപ്പറ്റി ഒരു കാലത്തും അവര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല എന്തിനാണ് ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തതെന്നും ഹരീഷ് വാസുദേവന്‍ ചോദിച്ചു. പെണ്‍കുട്ടികളുടെ അമ്മയെപറ്റി മൊഴികളില്‍ വായിക്കുമ്പോള്‍ നമുക്കവരെ പോയി കൊല്ലാന്‍ തോന്നും. ഇതുപോലൊരമ്മ ഒരു കുട്ടികള്‍ക്കും ഇനി ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കുമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

പരാമര്‍ശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വേളയിലാണ് ഹരീഷ് വാസുദേവന്റെ പരാമര്‍ശം.

രണ്ടു മക്കള്‍ നഷ്ടപ്പെട്ട ആ സ്ത്രീയോട് ഉള്ള എന്റെ എല്ലാ സഹതാപവും അവരുടെ ചെയ്തികള്‍ അറിഞ്ഞപ്പോള്‍ ഇല്ലാതായതായി ഹരീഷ് തിരഞ്ഞെടുപ്പ് ദിവസത്തെ തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു. എഴുതിയതില്‍ ഒരു വരി നുണയാണെന്നു തെളിയിക്കാനായാല്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം. നമുക്ക് കോടതിയില്‍ കാണാമെന്നും ഹരീഷ് തന്റെ പോസ്റ്റില്‍ വെല്ലുവിളിക്കുന്നുണ്ട്.

Next Post

കൊല്ലം: ഭര്‍ത്താവിനെയും ഒരു വയസുള്ള കുഞ്ഞിനെയും വേണ്ട - അവകാശം പറഞ്ഞ് എത്തില്ല - അന്‍സി പൊലീസ് സ്റ്റേഷനില്‍ എഴുതി ഒപ്പിട്ടു നല്‍കി

Mon Apr 12 , 2021
കൊല്ലം: ഭര്‍ത്താവിനെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം കടന്നു കളഞ്ഞ അന്‍സി നൊന്തു പെറ്റ കുഞ്ഞിനെ വേണ്ട എന്നും അവകാശം പറഞ്ഞ് എത്തില്ലെന്നും പൊലീസ് സ്റ്റേഷനില്‍ എഴുതി ഒപ്പിട്ടു നല്‍കി. അന്‍സി കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് പിതാവ് റഹീമും ഭര്‍ത്താവ് മുനീറും കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും സ്റ്റേഷനില്‍ ഹാജരായി. സ്റ്റേഷനില്‍ വച്ച്‌ സഞ്ചുവിനൊപ്പമാണ് ജീവിക്കാന്‍ ആഗ്രഹമെന്നും കുഞ്ഞിന്റെ അവകാശം പറഞ്ഞ് വരില്ലെന്നും വിവാഹ മോചനത്തിനുള്ള […]

Breaking News

error: Content is protected !!