കൊല്ലം: ഭര്‍ത്താവിനെയും ഒരു വയസുള്ള കുഞ്ഞിനെയും വേണ്ട – അവകാശം പറഞ്ഞ് എത്തില്ല – അന്‍സി പൊലീസ് സ്റ്റേഷനില്‍ എഴുതി ഒപ്പിട്ടു നല്‍കി

കൊല്ലം: ഭര്‍ത്താവിനെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം കടന്നു കളഞ്ഞ അന്‍സി നൊന്തു പെറ്റ കുഞ്ഞിനെ വേണ്ട എന്നും അവകാശം പറഞ്ഞ് എത്തില്ലെന്നും പൊലീസ് സ്റ്റേഷനില്‍ എഴുതി ഒപ്പിട്ടു നല്‍കി. അന്‍സി കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് പിതാവ് റഹീമും ഭര്‍ത്താവ് മുനീറും കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും സ്റ്റേഷനില്‍ ഹാജരായി. സ്റ്റേഷനില്‍ വച്ച്‌ സഞ്ചുവിനൊപ്പമാണ് ജീവിക്കാന്‍ ആഗ്രഹമെന്നും കുഞ്ഞിന്റെ അവകാശം പറഞ്ഞ് വരില്ലെന്നും വിവാഹ മോചനത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും ചെയ്തു കൊള്ളാമെന്നും സമ്മതിച്ച്‌ അന്‍സി എഴുതി ഒപ്പിട്ടു നല്‍കുകയായിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു അന്‍സിയുടെ പെരുമാറ്റം എന്നത് പൊലീസിനെയും ആശ്ചര്യപ്പെടുത്തി.

അന്‍സിയുടെ നിലപാട് കണ്ട് പിതാവ് പൊട്ടിത്തെറിച്ചു. ഈ മകളെ തനിക്കിനി വേണ്ടെന്നും നാട്ടുകാര്‍ കല്ലെറിഞ്ഞു കൊല്ലണമെന്നും നെഞ്ചു പൊട്ടി റഹീം സ്റ്റേഷനില്‍ കൂടി നിന്നവരോട് പറഞ്ഞു. പൊലീസും അഭിഭാഷകരും ഉണ്ടായിരുന്നതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും തന്നെയുണ്ടായില്ല. അന്‍സിയും കാമുകന്‍ സഞ്ചുവും അഭിഭാഷകനൊപ്പമാണ് കൊട്ടിയം സ്റ്റേഷനിലെത്തിയത്. ഇവിടെ വച്ച്‌ അന്‍സി ഭര്‍ത്താവിനെയും കുഞ്ഞിനെയും വേണ്ട എന്ന് തറപ്പിച്ചു പറയുകയായിരുന്നു. സ്റ്റേഷനിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും നെടുമങ്ങാട്ടേക്ക് മടങ്ങി. സ്റ്റേഷനില്‍ കുഞ്ഞിനെ കൊണ്ടു വന്നെങ്കിലും കുഞ്ഞിന്റെ സമീപത്തേക്ക് പോകുകപോലും ചെയ്തില്ല.

നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അന്‍സി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ പോയത്. സഞ്ചുവിനെ അന്‍സിയുടെ സഹോദരി റംസിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘ജസ്റ്റിസ് ഫോര്‍ റംസി’ എന്ന വാട്ട്സാപ്പ് കൂട്ടായ്മയില്‍ നിന്നും പരിചപ്പെട്ടതായിരുന്നു. പ്രക്ഷോഭ സമരങ്ങള്‍ക്കും മറ്റും നിരന്തരം ഇയാള്‍ എത്തുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു. സഞ്ചുവിനെതിരെ പിതാവ് റഹീം പൊലീസില്‍ വീണ്ടും പരാതി നല്‍കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. മൂത്ത മകള്‍ റംസി മരണപ്പെട്ട സംഭവത്തിലെ കേസ് അട്ടമറിക്കാനെത്തിയതാണോ ഇയാള്‍ എന്നാണ് റഹീം സംശയമുന്നയിക്കുന്നത്.

റംസ് ഇപ്പോള്‍ ഒളിച്ചോടുന്നതിന് മുന്‍പ് ജനുവരി 18 നും സഞ്ചുവിനൊപ്പം കടന്നു കളഞ്ഞിരുന്നു. പൊലീസില്‍ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസ് അന്‍സിയുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ അന്‍സി അവസാനം വിളിച്ച ഫോണ്‍ കോളുകളില്‍ നിന്നും നെടുമങ്ങാട് സ്വദേശി സഞ്ചുവിന്റെ നമ്ബര്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നാണ് യുവതി ഇയാള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിക്കുകയും ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇരുവരും കൊല്ലത്തു നിന്നും ഇരുവരും ടൂവീലറില്‍ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് ഹോട്ടലില്‍ റൂമെടുത്ത് തങ്ങിയ ശേഷം മൂവാറ്റുപുഴയിലേക്ക് കടന്നു . ഇവിടെ 10 ദിവസത്തേക്ക് മുറി വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. പൊലീസ് തിരഞ്ഞെത്തുന്നു എന്ന് മനസ്സിലായതോടെ ഇവിടെ നിന്നും കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂവാറ്റുപുഴ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്.

കസ്റ്റഡിയിലെടുത്ത ശേഷം ഇരവിപുരം പൊലീസിന് കൈമാറി. രാത്രിയില്‍ സ്റ്റേഷനിലെത്തിച്ച്‌ പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊല്ലം വനിതാ സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അന്‍സിയെ മാറ്റി. ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്നും കാമുകനൊപ്പം പോയാല്‍ മതിയെന്നുമായിരുന്നു നിലപാട്. തന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയെടുക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയതെന്നാണ് പൊലീസിന് നല്‍കിയ മൊഴി.

ഭര്‍ത്താവിനൊപ്പം നിന്നാല്‍ പഠിക്കാന്‍ കഴിയില്ലെന്നും കാമുകനായ സഞ്ചു പഠിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പൊലീസ് കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു.

പിന്നീട് ഭര്‍ത്താവ് മുനീര്‍ 1 ലക്ഷം രൂപയോളം ചെലവാക്കിയാണ് അന്‍സിയെ ജയിലില്‍ നിന്നും പുറത്തിറക്കിയത്. അന്ന് സഞ്ചുവിനൊപ്പം പോയത് ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണെന്നും വീട്ടുകാരെ ഒന്നു പേടിപ്പിക്കാനുമായിരുന്നു എന്നുമാണ് റംസി പറഞ്ഞത്. എന്നാല്‍ ഇത് പച്ചക്കള്ളമായിരുന്നു എന്ന് ദിവസങ്ങള്‍ക്ക് ശേഷം അന്‍സി തെളിയിച്ചു. അക്ഷയകേന്ദ്രത്തില്‍ പോകുകയാണ് എന്ന് കള്ളം പറഞ്ഞ് സഞ്ചുവിനൊപ്പം പോകുകയായിരുന്നു.

Next Post

യൂസഫലിയെ രക്ഷിച്ചത് ഇവരുടെ അസാമാന്യ വൈദഗ്ധ്യവും മനോധൈര്യവും

Mon Apr 12 , 2021
വ്യവസായി എം എ യൂസഫലിയുടെ ജീവന്‍ രക്ഷിച്ച പൈലറ്റ് മലയാളിയാണ്. കുമരകം സ്വദേശിയായ ക്യാപ്റ്റന്‍ അശോക് കുമാറിന്‍റെ അസാമാന്യ കഴിവാണ് വലിയ അപകടമുണ്ടാകാതെ കോപ്റ്റര്‍ താഴെയിറക്കിയത്. ഇന്ത്യന്‍ നേവിയിലെ കമാന്‍ററായിരുന്നു അശോക് കുമാര്‍. നേവിയില്‍ ഒരു ഷിപ്പിന്റെ സി.ഇ.ഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ നേവിയുടെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. നേവിയില്‍ നിന്നു വിരമിച്ച ശേഷം ഒ.എസ്.എസ് എയര്‍ മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി […]

You May Like

Breaking News

error: Content is protected !!