യുകെ: യുകെയിൽ യുവ ഡ്രൈവർമാരുടെ എണ്ണത്തിൽ വൻ കുറവ്!

ലണ്ടൻ : യുകെയിൽ 18-25 പ്രായത്തിലുള്ള ഡ്രൈവർമാരുടെ എണ്ണത്തിൽ കാര്യമായ കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഇവരുടെ എണ്ണം 3.32 മില്യണിൽ നിന്നും 2.97 മില്യൺ ആയി കുറഞ്ഞതായി DVLA യുടെ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2012ൽ DVLA റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയത് മുതൽ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. RACയുടെ പഠന പ്രകാരം ലോക്ക് ഡൌൺ കാരണം ഡ്രൈവിംഗ് ടെസ്റ്റുകൾ മാസങ്ങളോളം നിർത്തി വെച്ചതും, യുവാക്കൾക്ക് ലോക്ക് ഡൌൺ കാരണം വ്യാപകമായി ജോലി നഷ്ടപ്പെട്ടത് മൂലമുള്ള സാമ്പത്തിക പരാധീനതകളും ഈ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ കാര്യമായ വര്ധനവാണ് അടുത്ത കാലത്തുണ്ടായിരിക്കുന്നത്. അഞ്ചിലൊന്ന് ചെറുപ്പക്കാരും ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിൽ താല്പര്യമില്ലാത്തവരാണ്.

Next Post

ഖത്തർ: മലപ്പുറം പൊന്നാനി സ്വദേശി ഖത്തറില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

Thu Apr 15 , 2021
ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ഖത്തറില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ദോഹയിലെ റുസിയ ഗ്രൂപ്പ്​ കമ്ബനിയില്‍ പബ്ലിക്​ റിലേഷന്‍സ്​ വകുപ്പിലെ ഉദ്യോഗസ്​ഥനായിരുന്ന അബൂബക്കര്‍ (54) ആണ്​ മരിച്ചിരിക്കുന്നത്​. കോവിഡ് രോഗം ബാധിച്ച്‌​ സനയ്യയിലെ കോവിഡ്​ ​ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 25 വര്‍ഷമായി റുസിയ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. ഭാര്യ: സാജിത. മക്കള്‍: ഷഫീല്‍, ഷാന, ശബ്​ന. നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്​ച ഇശാഅ്​ നമസ്​കാരത്തോടെ അബൂഹമൂര്‍ ഖബറിസ്​ഥാനില്‍ മൃതദേഹം സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവര്‍ […]

Breaking News

error: Content is protected !!