യുകെ: OCI കാർഡ് പുതുക്കുന്നതിനുള്ള നിബന്ധനകൾ ലളിതമാക്കി കേന്ദ്ര സർക്കാർ!

OCI കാർഡ് പുതുക്കുന്നതിനുള്ള നിബന്ധനകൾ ലളിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. 20 വയസിന് താഴെയുള്ള ഇന്ത്യക്കാർക്ക് ഓരോ തവണ അവരുടെ പാസ്പോർട്ട് പുതുക്കുമ്പോഴും OCI കാർഡും പുതുക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇനി മുതൽ ഓരോ തവണ പാസ്സ്‌പോർട്ട് പുതുക്കുമ്പോഴും OCI കാർഡും പുതുക്കേണ്ടി വരില്ല. ഇതിന് പുറമെ 50 വയസ് കഴിഞ്ഞ ഉടനെ OCI കാർഡ് പുതുക്കണമെന്ന നിബന്ധനയും ഇതോടൊപ്പം എടുത്തു കളഞ്ഞു.

പുതിയ നിയമമനുസരിച്ച് OCI കാർഡുള്ള ഒരാൾക്ക് 20 വയസ് വയസ് തികഞ്ഞ ഉടനെ OCI കാർഡ് ഒരു തവണ മാത്രം പുതുക്കിയാൽ മതി. 20 വയസിന് താഴെയുള്ളവർ അവരുടെ പാസ്പോർട്ട് പുതുക്കുമ്പോൾ, പുതിയ പാസ്‌പോർട്ടിന്റെ കോപ്പിയും അവരുടെ ഏറ്റവും പുതിയ ഫോട്ടോയും OCI വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. അതെ പോലെ തന്നെ 50 വയസ് കഴിഞ്ഞവർ, ഏറ്റവും പുതിയ ഫോട്ടോയും പാസ്സ്പോർട്ടിന്റെ കോപ്പിയും OCI വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ഈ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാൽ, ഇത് സംബന്ധമായ ഒരു ഇമെയിൽ OCI ഡിപ്പാർട്ടമെന്റ് അപേക്ഷകന് അയച്ചു കൊടുക്കും.

എന്നാൽ OCI കാർഡുടമയുടെ ഭാര്യയോ ഭർത്താവോ വിദേശ വംശജരാണെങ്കിൽ ഓരോ തവണ പാസ്സ്‌പോർട്ട് പുതുക്കുമ്പോഴും അവരുടെ പാസ്സ്‌പോർട്ട് കോപ്പിയും പുതിയ ഫോട്ടോയും OCI വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയതിന്റെ അറിയിപ്പിൽ പറയുന്നു. ഇതിന് പുറമെ ഇപ്പോഴും വിവാഹ ബന്ധം നില നിൽക്കുന്നു വെന്നതിന്റെ തെളിവുകൾ കൂടി ഹാജരാക്കണം.

ഇന്ത്യയിലേക്ക് അനിയന്ത്രിതമായി യാത്ര ചെയ്യാൻ സാധിക്കുന്നതിനാൽ വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്ക് പുറമെ, ഇന്ത്യക്കാരെ വിവാഹം കഴിച്ച വിദേശ വംശജർക്കിടയിലും OCI കാർഡിന് വൻ സ്വീകാര്യതയാണുള്ളത്. ഏകദേശം 38 ലക്ഷം ഇന്ത്യക്കാർ OCI കാർഡിന്റെ പ്രയോജനം അനുഭവിക്കുന്നവരാണ്.

Next Post

യു.എസ്.എ: 'ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരൻ' വാള്‍സ്ട്രീറ്റ് ഭീമന്‍ ബെര്‍ണാഡ് മഡോഫിന് ജയിലില്‍ അന്ത്യം

Sat Apr 17 , 2021
ന്യൂയോർക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് (പൊന്‍സി സ്‌കീം) ആസൂത്രണം ചെയ്ത 82 കാരനായ വാള്‍സ്ട്രീറ്റ് ഭീമന്‍ ബെര്‍ണാഡ് മഡോഫ് അമേരിക്കയിലെ ജയിലില്‍ മരിച്ചു. ബെര്‍ണി എന്നറിയപ്പെടുന്ന മഡോഫ് നാസ്ഡാക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മുന്‍ ചെയര്‍മാനായിരുന്നു. നീണ്ട വര്‍ഷങ്ങളോളം ഒരു നിക്ഷേപ ഭീമനായാണ് ഇദ്ദേഹത്തെ കണക്കാക്കപ്പെട്ടിരുന്നത്. ആയിരക്കണക്കിന് നിക്ഷേപകരറിയാതെ തട്ടിപ്പ് നടത്തി 17.5 ബില്യണ്‍ ഡോളര്‍ സമ്ബാദ്യം തട്ടിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ശിക്ഷയ്ക്ക് വിധിച്ചത്. 2009 ല്‍ 150 വര്‍ഷത്തെ […]

You May Like

Breaking News

error: Content is protected !!