ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങ് നടന്നു; സ്വയം രൂപകല്‍പ്പന ചെയ്ത വാഹനത്തില്‍ അന്ത്യയാത്ര

ലണ്ടന്‍: ഡ്യൂക് ഓഫ് എഡിന്‍ബറോയായിരുന്ന ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരം ശനിയാഴ്ച ലണ്ടനില്‍ നടന്നു. നിലവിലെ രാജ്ഞി എലിസബത്തിന്റെ ഭര്‍ത്താവാണ് ഫിലിപ്പ്. രാജ്യത്തിനായി ഫിലിപ്പ് രാജകുമാരന്‍ നല്‍കിയ സേവനത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് അനുസ്മരിച്ചു. ബ്രിട്ടന്റെ നാവികസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ച സൈനിക ഉദ്യോഗസ്ഥനായിരുന്നു ഫിലിപ്പ്. ഈ മാസം 9-ാം തീയതിയാണ് 99-ാം വയസ്സില്‍ ഫിലിപ്പ് അന്തരിച്ചത്. വിന്‍ഡ്‌സര്‍ കാസിലിലെ രാജകുടുംബങ്ങളുടെ പ്രത്യേക പള്ളിയിലാണ് സംസ്‌കാര ചടങ്ങ് നടന്നത്.

സംസ്‌കാര ചടങ്ങുകളിലെ പങ്കാളിത്തം കൊറോണ കാരണം പരിമിതപ്പെടുത്തിയതായി രാജകുടുംബം അറിയിച്ചു. ആകെ 730 സൈനിക ഉദ്യോഗസ്ഥര്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ അകമ്ബടി സേവിച്ചത്.. കൂടാതെ 30 പേര്‍ക്കാണ് ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നത്. സൈനിക വേഷത്തില്‍ പങ്കെടുക്കാറുള്ള രാജകുടുംബാംഗങ്ങള്‍ ഇത്തവണ സാധാരണ വേഷത്തിലാണ് പങ്കെടുത്തത്.

മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയില്‍ ആദ്യം രാജകുടുംബത്തിന്റെ ഔദ്യോഗിക സൈനിക ബാന്റ് സംഘമാണുണ്ടായിരുന്നത്. തൊട്ടുപുറകിലായി മേജര്‍ ജനറല്‍മാരും മറ്റ് സൈനിക മേധാവികളും അണിനിരന്നു. ശവമഞ്ചത്തിന് പുറകിലായി രാജകുടുംബത്തിലെ ഒന്‍പത് പേര്‍ അണിനിരന്നു. ചാള്‍സ് രാജകുമാരനും ആന്‍ രാജകുമാരിയും ആദ്യനിരയി ലുണ്ടായിരുന്നു. ഇവര്‍ക്ക് പിന്നിലായി രാജകുമാരന്മാരായ എഡ്വേര്‍ഡും ആന്‍ഡ്രൂവും അനുഗമിച്ചു.

Next Post

സൗദി: ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം റിയാല്‍ തട്ടിയ കേസില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ പിടിയില്‍

Sun Apr 18 , 2021
റിയാദ്: ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം റിയാല്‍ തട്ടിയ കേസില്‍ രണ്ടു സംഘത്തിലെ ഇന്ത്യക്കാരടക്കം 12 പേര്‍ സൗദി പൊലീസിന്റെ പിടിയില്‍. ഇവിരില്‍നിന്ന് പണവും സ്വര്‍ണാഭരണങ്ങളും 4800 സിംകാര്‍ഡുകളും പിടിച്ചെടുത്തു. പിടിക്കപ്പെട്ടവരില്‍ ആറു പേര്‍ പാകിസ്ഥാനികളും, നാലുപേര്‍ ബംഗ്ലദേശുകാരും രണ്ടുപേര്‍ ഇന്ത്യക്കാരുമാണ്. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്നാണ് പ്രകളെ അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് വിഡിയോ കോള്‍ ചെയ്ത് അഭിമുഖം നടത്തി ഉദ്യോഗാര്‍ഥികളെ വലയിലാക്കുകയായിരുന്നു […]

Breaking News

error: Content is protected !!