യുകെ: കൗതുകക്കാഴ്ചയായി ബ്രിട്ടനിലെ പാല്‍പ്പുഴ

വെയിൽസ്‌ : ലാന്‍വര്‍ഡയിലെ ഡുലൈസ് നദിയാണ് കുറച്ചു നേരത്തേക്കു മാത്രം അക്ഷരാര്‍ത്ഥത്തില്‍ പാല്‍പ്പുഴയായി മാറിയത്. നദിക്കരികിലൂടെ പോകുകയായിരുന്ന പാല്‍ ടാങ്കര്‍ മറിഞ്ഞ് വെള്ളത്തിലേക്ക് പാലൊഴുകി. പാലൊഴുകുന്നത് പോലെയാണ് നദിയിലൂടെ വെള്ളമൊഴുകിപ്പോയത് എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം.

വെള്ളത്തിന്റെ ഗതിക്കിടെ ചെറിയ വെള്ളച്ചാട്ടവും പാല്‍പ്പുഴ സൃഷ്ടിച്ചു. മെയ് ലവിസ് എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് ആളുകള്‍ പങ്കുവയ്ക്കുന്നത്.

Next Post

സൗദി: യു.​എ​ൻ.​എ പ്ര​തി​നി​ധി സം​ഘം ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു

Mon Apr 19 , 2021
റി​യാ​ദ്: യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ (യു.​എ​ന്‍.​എ) പ്ര​തി​നി​ധി സം​ഘം റി​യാ​ദി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി സ​ന്ദ​ര്‍​ശി​ച്ചു. അം​ബാ​സ​ഡ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ന്‍ രാം ​പ്ര​സാ​ദ്, സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗം ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി​യും ഹെ​ഡ് ഓ​ഫ് ചാ​ന്‍​സ​റി​യു​മാ​യ എം.​ആ​ര്‍. സ​ജീ​വ് എ​ന്നി​വ​രു​മാ​യി യു.​എ​ന്‍.​എ പ്ര​ധി​നി​ധി​ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ ന​ഴ്സു​മാ​രും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യു​ടെ ഉ​ദ്ദേ​ശ്യം. സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ ന​ഴ്സി​ങ്​ സ​മൂ​ഹ​ത്തി​ന്​ […]

Breaking News

error: Content is protected !!