യുകെ: റഷ്യക്കെതിരെ യുദ്ധത്തിനൊരുങ്ങി യുകെ ?; ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ ബ്ലാക്ക് സീയിലേക്ക് നീങ്ങുന്നു !

ലണ്ടൻ: റഷ്യ – ഉക്രയിന്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുകെയുടെ യുദ്ധക്കപ്പലുകള്‍ ബ്ലാക്ക് സീയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. നാറ്റോ സഖ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ കൊണ്ടാണ് ബ്രിട്ടന്റെ യുദ്ധക്കപ്പലുകള്‍ കരിങ്കടലിലേക്ക് തിരിക്കാന്‍ ഒരുങ്ങുന്നത്.

വിമാന വിരുദ്ധ മിസൈലുകളും ഒരു അന്തര്‍വാഹിനി വിരുദ്ധ ടൈപ്പ് 23 ഫ്രിഗേറ്റും ഉള്ള വണ്‍ ടൈപ്പ് 45 ഡിസ്ട്രോയറും റോയല്‍ നേവിയുടെ കാരിയര്‍ ടാസ്‌ക് ഗ്രൂപ്പിനെയുംഉക്രൈനില്‍ ബോസ്ഫറസ് വഴി കരിങ്കടലില്‍ വിന്യസിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതിര്‍ത്തിയില്‍ റഷ്യയുടെ പട്ടാള ട്രൂപ്പുകളുടെ ശക്തി വര്‍ധിപ്പിച്ചതോടെയാണ് റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ ആരംഭിച്ചത്. അത് കൂടാതെ ഈസ്റ്റേണ്‍ ഉക്രൈനിന്റെ പട്ടാളവും റഷ്യന്‍ അനുകൂല വിഘടനവാദികളും തമ്മിലുള്ള സംഘട്ടനവും പ്രശ്‌നത്തിന്റെ ആക്കം കൂട്ടി.

എന്നാല്‍ യുദ്ധക്കപ്പലുകള്‍ കരിങ്കടലില്‍ എത്തിക്കുന്നതിനെ കുറിച്ച്‌ യാതൊരു വിവരങ്ങളും യുകെ ഗവണ്മെന്റ് പുറത്ത് വിട്ടിട്ടില്ല. യുകെ സംഭവവികാസങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച്‌ വരികയാണെന്നും റഷ്യയോട് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബ്രിട്ടന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.

അമേരിക്ക യുദ്ധക്കപ്പലുകള്‍ കരിങ്കടലില്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ബുധനാഴ്ചയാണ് ഉക്രയിനിലെ ഉദ്യോഗസ്ഥര്‍ വിവരം പുറത്ത് വിട്ടത്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച്‌ ബുധനാഴ്ചയാണ് ആദ്യ യുദ്ധകപ്പല്‍ കരിങ്കടലില്‍ എത്തിക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിയ്ക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് യുഎസിന്റെ യുദ്ധക്കപ്പലുകള്‍ കരിങ്കടലില്‍ എത്താന്‍ അനുമതി നല്‍കിയതായി തുര്‍ക്കി അറിയിച്ചത്. മാത്രമല്ല ഇവ മെയ് 4 വരെ കരിങ്കടലില്‍ തന്നെ ഉണ്ടാകുമെന്നും തുര്‍ക്കി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ തീരുമാനം റദ്ദാക്കിയതിനെ കുറിച്ചോ മാറ്റി വെച്ചതിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Next Post

ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടണ്‍ !

Thu Apr 22 , 2021
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ബ്രിട്ടണ്‍ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 മുതല്‍ 30 വരെയാണ് വിലക്ക്. ജനിതകമാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ സ്ഥിരീകരിച്ച സഹാചര്യത്തിലാണ് തീരുമാനമെന്ന് ആരോഗ്യ സെക്രട്ടറി ഹാന്‍കോക്ക് പറഞ്ഞു. യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ ഏപ്രില്‍ 30 വരെ ബ്രിട്ടണില്‍ പ്രവേശിക്കാനാവില്ല. തീരുമാനം ദൌര്‍ഭാഗ്യകരമാണെന്ന് ഡിജിസിഎ പ്രതികരിച്ചു. വിലക്കിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ – യുകെ യാത്രാവിമാനങ്ങള്‍ […]

You May Like

Breaking News

error: Content is protected !!