യുകെ: ‘പിങ്ക് വാട്ട്സ്ആപ്പ്’ മെസ്സേജുകൾ; പുതിയ രൂപത്തിൽ ഹാക്കർമാർ രംഗത്ത്!

ലണ്ടന്‍: നിങ്ങളുടെ വാട്​സാപ്​ നിറം ഇളം ചുവപ്പാക്കാമെന്നും പുതിയ സവിശേഷതകള്‍ ലഭിക്കുമെന്നും വാഗ്​ദാനം ചെയ്യുന്ന ​സന്ദേശം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? ഡൗണ്‍ലോഡ്​ ചെയ്യാനാവശ്യപ്പെട്ട്​ പ്രത്യേക ലിങ്കും ചേര്‍ത്തുള്ള സന്ദേശം കണ്ട്​ വീഴും മുമ്ബ്​ ജാഗ്രതെ. ഇവ നിങ്ങളുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും​. നിര്‍ണായകമായ ഫോണ്‍ വിവരങ്ങള്‍ കൊണ്ടു പോകുന്നതിനൊപ്പം വാട്​സാപ്​ ഉപയോഗിക്കാനാവാതെ വരാമെന്നും വിദഗ്​ധര്‍ പറയുന്നു. ‘വാട്​സാപ്​ പിങ്ക്​’ എന്ന പേരില്‍ വ്യാപകമായി സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ എത്തി തുടങ്ങിയതോടെയാണ്​ പുതിയ വൈറസിനെ കുറിച്ച മുന്നറിയിപ്പ്​.
ലഭിക്കുന്നവര്‍ പലരും സ്വന്തമായി ഡൗ​ണ്‍ലോഡ്​ ചെയ്യുന്നതിന്​ പുറമെ മറ്റുള്ളവര്‍ക്ക്​ ഫോര്‍വേഡ്​ ചെയ്യുന്നുമുണ്ട്​.

ഗൂഗ്​ളിന്‍റെയും ആപ്​ളിന്‍റെയും ഔദ്യോഗിക സ്​റ്റോറുകളില്‍ ലഭ്യമായ​തൊ​ഴികെ ഒരു മൊബൈല്‍ ആപും എ.പി.കെയും ഡൗണ്‍ലോഡ്​ ചെയ്യരുതെന്നും സൈബര്‍ ഇന്റലിജൻസ് സ്ഥാപനമായ ‘വൊയേജര്‍ ഇന്‍ഫോസെക്​’ ഡയറക്​ടര്‍ ജിറ്റെന്‍ ജെയ്​ന്‍ മുന്നറിയിപ്പ്​ നല്‍കുന്നു. ഫോണ്‍ വിവരങ്ങള്‍, എസ്​.എം.എസുകള്‍, കോണ്‍ടാക്​റ്റുകള്‍ എന്നിവ ഇത്തരം ആപുകള്‍ വഴി ചോരും. ബാങ്കിങ്​ പാസ്​വേഡുകള്‍ വരെ ഇങ്ങനെ ​പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്​.

Next Post

കെ.ടി ജലീലിന് കോടതിയിലും തിരിച്ചടി !

Tue Apr 20 , 2021
കെ.ടി ജലീലിന് കോടതിയിലും തിരിച്ചടി. ലോകായുക്താ ഉത്തരവിനെതിരായ ജലീലിന്റെ ഹരജി തള്ളി. ലോകായുക്താ ഉത്തരവിൽ അപാകതയില്ലെന്ന് കോടതി പറഞ്ഞു. ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഹരജി നിലനിൽക്കുന്നതല്ലെന്നും കോടതി വിലയിരുത്തി. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാൽ, ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നായിരുന്നു കോടതിയില്‍ ജലീലിന്‍റെ വാദം. തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. […]

You May Like

Breaking News

error: Content is protected !!