യുകെ: ലണ്ടനിൽ മലയാളിക്കെതിരെ വംശീയാക്രമണം; വിഴിഞ്ഞം സ്വദേശി ഇപ്പോഴും ആശുപത്രിയിൽ

ലണ്ടൻ : ‘സീമാൻ വിസയില്‍’ യുകെയില്‍ എത്തിയ മലയാളിക്കെതിരെ ലണ്ടനിൽ വംശീയക്രമണം. കഴിഞ്ഞ മാസം ലണ്ടനിലെത്തിയ വിഴിഞ്ഞം സ്വദേശിയായ 26 കാരനാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തിന്റെ പേരും മറ്റു വ്യക്തിഗത വിവരങ്ങളും ലഭ്യമല്ല.

ഏജന്റിന്റെ വിസ തട്ടിപ്പില്‍പെട്ട യുവാവ് ദുരിതത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് ആക്രമണം. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ്, ഇന്ത്യന്‍ ഹൈകമിഷന്റെയും യുകെയിലെ മലയാളി അസോസിയേഷനുകളുടെയും സഹായത്തോടെ നാട്ടില്‍ മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്. തലയ്‌ക്കേറ്റ പ്രഹരം കാരണം രക്തം കട്ട പിടിക്കുന്ന അവസ്ഥയുണ്ട്. ഒപ്പം ഓര്‍മക്കുറവും അനുഭവപ്പെടുന്നുണ്ട്.

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ UUKMA, സംഭവം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമിഷനെ അറിയിച്ചിട്ടുണ്ട്. തട്ടിപ്പിനും മര്‍ദനത്തിനും ഇരയായ യുവാവിന് പരമാവധി സഹായം ലഭ്യമാക്കാനും എത്രയും നേരത്തേ അദ്ദേഹത്തെ ഇന്ത്യയിലേക്കു തിരിച്ചയക്കാനും ശ്രമിക്കുകയാണെന്ന് UUKMA നാഷനല്‍ പ്രസിഡന്റ് മനോജ് പിള്ള പറഞ്ഞു.

തെരുവില്‍ അബോധാവസ്ഥയില്‍ കണ്ട ഇദ്ദേഹത്തെ വഴി യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് വെസ്റ്റ് ലണ്ടനിലെ ഈലിങ് ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബസിറങ്ങി തെരുവിലൂടെ നടക്കുമ്ബോള്‍ പിന്തുടര്‍ന്ന സംഘം പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. ഇതേപ്പറ്റി കാര്യമായ ഓര്‍മകള്‍ ഇല്ലാത്ത ഇദ്ദേഹത്തിന് പിറ്റേന്നു ആശുപത്രി കിടക്കയില്‍ വച്ചാണു ബോധം തിരിച്ചുകിട്ടിയത്.

നേരത്തെ ക്രൂസ് കപ്പലുകളില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം, തിരുവനന്തപുരത്തെ ഏജന്‍സി വഴി മാര്‍ച്ച്‌ 23നാണ് ലണ്ട നിലെത്തിയത്. വിസയിൽ ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ ഏജന്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ലണ്ടനിലെ ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ സഹായത്തിലാണു കഴിഞ്ഞിരുന്നത്. സീമെന്‍ വിസ അഥവാ മീന്‍പിടുത്ത തൊഴിലാളി വിസ എന്ന പേരിലുള്ള തട്ടിപ്പിലൂടെ ലക്ഷങ്ങളാണു മലയാളികളില്‍നിന്ന് ഏജന്‍സികള്‍ തട്ടിയെടുക്കുന്നതെന്ന് ഈ രംഗത്തുള്ളവർ സൂചിപ്പിക്കുന്നു.

Next Post

"ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ ടാങ്കര്‍ കൊള്ളയടിച്ചു": ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി!

Wed Apr 21 , 2021
ഇനി മുതല്‍ ഹരിയാന പൊലീസിന്‍റെ സംരക്ഷണത്തിലായിരിക്കും ഓക്സിജന്‍ ടാങ്കറുകള്‍ പോവുക. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജന്‍ ക്ഷാമവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഓക്സിജന്‍ ടാങ്കര്‍ ഡല്‍ഹി സര്‍ക്കാര്‍ കൊള്ളയടിച്ചെന്നാണ് ആരോപണം. ചൊവ്വാഴ്ച ഫരീദാബാദ് ആശുപത്രിയിലേക്കു പോയ ഓക്സിജന്‍ ടാങ്കറാണ് ഡല്‍ഹി സര്‍ക്കാര്‍ തട്ടിയെടുത്തതെന്ന് അനില്‍ വിജ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഫരീദാബാദിലേക്കു പോയ […]

Breaking News

error: Content is protected !!