ദില്ലി: കൊവിഡ് രണ്ടാം തരംഗം: ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ദില്ലി; ഇന്ന് രാത്രി മുതൽ 6 ദിവസം

ദില്ലി: രാജ്യതലസ്ഥാനം വീണ്ടും അടച്ചുപൂട്ടലിലേക്ക്. അടുത്ത തിങ്കളാഴ്ച്ച വരെ ദില്ലിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുവാദം. ദില്ലി ആരോഗ്യരംഗം തകരാതെയിരിക്കാന്‍ നടപടിയെന്നും ജനങ്ങള്‍ പൂ‍ര്‍ണ്ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആഭ്യര്‍ത്ഥിച്ചു.

മരുന്നുകള്‍ ഉള്‍പ്പെടെ ക്ഷാമം, ചികിത്സ കിട്ടാന്‍ തടസങ്ങള്‍, ഈ സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനങ്ങളിലേക്ക് കടക്കുകയാണ് ദില്ലി സര്‍ക്കാര്‍. കാല്‍ ലക്ഷം കടന്ന് പ്രതിദിന രോഗികള്‍, ദിവസം നൂറിലേറെ മരണം, ആശുപത്രികളില്‍ കിടക്കള്‍ ലഭ്യമാകാത്ത സാഹചര്യം. അതിസങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെ ദില്ലി കടന്നു പോകുന്നതിനിടെ സര്‍ക്കാരിന്റെ തീരുമാനം.

ഇന്ന് രാത്രി പത്ത് മണി മുതല്‍ അടുത്ത തിങ്കളാഴ്ച്ച പുലര്‍ച്ചെ 5 മണി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.

ക‌ര്‍ഫ്യൂ പാസ് ഉള്ളവര്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതി. മറ്റുള്ളവര്‍ വീടുകളില്‍ തുടരണം. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ളവക്ക് നിയന്ത്രണമുണ്ട്. മാളുകള്‍, തിയേറ്റുകള്‍, ജിം സ്പാകള്‍ ഉള്‍രപ്പെടുയുള്ള അടച്ചിടും, നിയന്ത്രിതമായി പൊതുഗതാഗതം അനുവദിക്കും, അന്തര്‍സംസ്ഥാനയാത്രള്‍ക്ക് തടസമില്ല. മറ്റു വാഹനങ്ങള്‍ പാസ് ഇല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ ടിക്കറ്റുകള്‍ കൈയില്‍ കരുതണം. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ക്ക് ഈ പാസ് അനുവദിക്കും.

കുടിയേറ്റ തൊഴിലാളികള്‍ ദില്ലി വിട്ട് പോകരുതെന്നും ഇവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും കെജരിവാള്‍ പറഞ്ഞു. നിലവില്‍ ദില്ലിയില്‍ രാത്രി ക‌ര്‍ഫ്യുവും വരാന്ത്യ കര്‍ഫ്യും നടപ്പാക്കിയിതിനിടെയാണ് പുതിയ തീരുമാനം. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്,. ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

പ്രവര്‍ത്തിക്കുന്ന അവശ്യ സര്‍വീസുകള്‍:

  • ഭക്ഷണം, പലചരക്ക്, പഴങ്ങള്‍, പച്ചക്കറി കടകള്‍, പാല്‍, പാല്‍ ബൂത്തുകള്‍, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പത്രം വിതരണം എന്നിവ അനുവദിക്കും.
  • ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍, എടിഎം എന്നിവ തുറക്കും.
  • ഹോം ഡെലിവറിയും റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുവാനും അനുവദിക്കും.
  • ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കളും ഇ-കൊമേഴ്‌സ് വഴി വിതരണം ചെയ്യാന്‍ അനുവദിക്കും.
  • ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍്റര്‍നെറ്റ് സേവനങ്ങള്‍, കേബിള്‍ സേവനങ്ങള്‍, ഐടി പ്രാപ്തമാക്കിയ സേവനങ്ങള്‍ എന്നിവ തുറന്നിരിക്കും.
  • പെട്രോള്‍ പമ്ബുകള്‍, എല്‍‌പി‌ജി, സി‌എന്‍‌ജി, ഗ്യാസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവ തുറന്നിരിക്കും.
  • ജലവിതരണം, വൈദ്യുതി ഉല്‍പാദനം, വെയര്‍ഹൗസിംഗ് സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.
  • അവശ്യവസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ തുറക്കാന്‍ കഴിയും.
  • ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കും, പക്ഷേ സന്ദര്‍ശകരെ അനുവദിക്കില്ല.

Next Post

തിരുവനന്തപുരം: കോൺഗ്രസിന്‍റെ കോവിഡ്​ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി; ഡോ.എസ്​.എസ്​ ലാൽ നേതൃത്വം നൽകും

Mon Apr 19 , 2021
തിരുവനന്തപുരം: ​കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോവിഡ്​ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്​ധന്‍ ഡോ.എസ്​.എസ്​ ലാലാണ്​ കണ്‍ട്രോള്‍ റൂമിന്​ നേതൃത്വം നല്‍കുന്നത്​. സംസ്ഥാന ആരോഗ്യവകുപ്പിലും ഐക്യരാഷ്ട്രസഭയിലുമായി ദീര്‍ഘകാലം അനുഭവ സമ്ബത്തുള്ള ലാല്‍ കഴക്കൂട്ടത്ത്​ യു.ഡി.എഫ്​ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കോവിഡ്​ കണ്‍ട്രോള്‍ റൂം ഇന്ന്​ കെ.പി.സി.സി ആസ്ഥാനത്ത്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്​ഘാടനം​ ​െചയ്​തിരുന്നു. കോവിഡ്​ ദുരന്തത്തെ രാഷ്​ട്രീയമായി നോക്കിക്കാണാന്‍ കോണ്‍ഗ്രസ്​ ആഗ്രഹിക്കുന്നില്ലെന്നും പ്രതി​േരാധ പ്രവര്‍ത്തനങ്ങള്‍ക്ക്​ മുന്‍കൈയ്യെടുക്കുമെന്നും ​​ […]

Breaking News

error: Content is protected !!