യു.കെ: ‘സീമെന്‍ വിസയില്‍’ യുകെയില്‍ എത്തിയ മലയാളിക്ക് ലന്‍ഡനിലെ തെരുവില്‍ ക്രൂരമായ ആക്രമണം

ലണ്ടന്‍: ‘സീമെന്‍ വിസയില്‍’ യുകെയില്‍ എത്തിയ മലയാളിക്ക് ലന്‍ഡനിലെ തെരുവില്‍ നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം. കഴിഞ്ഞമാസം ലന്‍ഡനിലെത്തിയ വിഴിഞ്ഞം സ്വദേശിയായ ജോഷി ജോണിനാണ് (26, പേര് മാറ്റിയിട്ടുണ്ട്) മര്‍ദനമേറ്റത്.

ഏജന്റിന്റെ വിസ തട്ടിപ്പില്‍പെട്ട യുവാവ്, മനുഷ്യക്കടത്തിനും ഇരയായ ദുരിതത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് ആക്രമണം. ലന്‍ഡനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ്, ഇന്ത്യന്‍ ഹൈകമിഷന്റെയും യുകെയിലെ മലയാളി അസോസിയേഷനുകളുടെയും സഹായത്തോടെ നാട്ടില്‍ മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്. തലയ്‌ക്കേറ്റ പ്രഹരം കാരണം രക്തം കട്ട പിടിക്കുന്ന അവസ്ഥയുണ്ട്. ഒപ്പം ഓര്‍മക്കുറവും അനുഭവപ്പെടുന്നതായാണു റിപോര്‍ട്.

‘വംശീയ ആക്രമണമാണ് ജോഷിക്കു നേരെയുണ്ടായത്. അധികൃതര്‍ ഇതേപ്പറ്റി അന്വേഷിക്കുന്നുണ്ട്. ബ്രിടിഷ് കേരളൈറ്റ്‌സ് അസോസിയേഷന്‍ ആന്‍ഡ് യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ (യുയുകെഎംഎ) സംഭവം ലന്‍ഡനിലെ ഇന്ത്യന്‍ ഹൈക്കമിഷനെയും യുകെ അധികൃതരെയും അറിയിച്ചിട്ടുണ്ട്.

തട്ടിപ്പിനും മര്‍ദനത്തിനും ഇരയായ യുവാവിന് പരമാവധി സഹായം ലഭ്യമാക്കാനും എത്രയും നേരത്തേ അദ്ദേഹത്തെ ഇന്ത്യയിലേക്കു തിരിച്ചയക്കാനും ശ്രമിക്കുകയാണ്’ എന്ന് യു യു കെ എം എ നാഷനല്‍ പ്രസിഡന്റ് മനോജ് പിള്ള പറഞ്ഞു.

തെരുവില്‍ അബോധാവസ്ഥയില്‍ ചില വഴിയാത്രക്കാരാണു ജോണിനെ കണ്ടതെന്നും ഈലിങ് ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും വിഷയവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ബസില്‍ യാത്ര ചെയ്യുമ്ബോള്‍ സഹയാത്രക്കാരില്‍ ചിലര്‍ ഇയാളോടു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. തുടര്‍ന്ന് ബസിറങ്ങി തെരുവിലൂടെ നടക്കുമ്ബോള്‍ പിന്തുടര്‍ന്ന സംഘം പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. ഇതേപ്പറ്റി കാര്യമായ ഓര്‍മകള്‍ ഇല്ലാത്ത ജോണിനു പിറ്റേന്നു ആശുപത്രി കിടക്കയില്‍ വച്ചാണു ബോധം തിരിച്ചുകിട്ടിയത്.

നേരത്തെ ക്രൂസ് കപ്പലുകളില്‍ ജോലി ചെയ്തിരുന്ന ജോണ്‍, തിരുവനന്തപുരത്തെ ഏജന്‍സി വഴി മാര്‍ച്ച്‌ 23നാണ് ലന്‍ഡനിലെത്തിയത്. ജോണിന്റെ വിസ അസാധുവാണെന്നു വിമാനത്താവളത്തില്‍ അധികൃതര്‍ കണ്ടെത്തി. രാജ്യത്ത് അഭയം കിട്ടണമെങ്കില്‍ ചില രേഖകളില്‍ ഒപ്പിടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഏജന്റുമായി ബന്ധപ്പെടാന്‍ സാധിക്കാതിരുന്ന ജോണ്‍ ലന്‍ഡനിലെ ഇന്ത്യന്‍ കുടുംബങ്ങളുടെ സഹായത്തിലാണു കഴിഞ്ഞിരുന്നത്. സീമെന്‍ വിസ അഥവാ മീന്‍പിടുത്ത തൊഴിലാളി വിസ എന്ന പേരിലുള്ള തട്ടിപ്പിലൂടെ ലക്ഷങ്ങളാണു മലയാളികളില്‍നിന്ന് ഏജന്‍സികള്‍ പിടിച്ചെടുക്കുന്നതെന്നു യുകെ മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു.

Next Post

ബെംഗളുരു: ലോക്ക്ഡൗണിനെ ഭയന്ന് അതിഥി തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് തിരികെ പോകുന്നു

Mon Apr 19 , 2021
ബെംഗളുരു: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണിനെ ഭയന്ന് അതിഥി തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് തിരികെ പോകുന്നു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാ പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ് പ്രഖ്യാപിച്ചാലുണ്ടാവുന്ന അവസ്ഥ മുന്‍കൂട്ടിക്കണ്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് തൊഴില്‍ നഷ്‌ടപ്പെട്ട് നഗരത്തില്‍ കുടുങ്ങിയത്.

Breaking News

error: Content is protected !!