യു.കെ: ഇന്ത്യന്‍ വംശജനായ ആള്‍ദൈവത്തിനെതിരെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി നാല് സ്ത്രീകള്‍ രംഗത്ത്

ലണ്ടൻ : ഇന്ത്യന്‍ വംശജനായ ആള്‍ദൈവത്തിനെതിരെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി നാല് സ്ത്രീകള്‍ രംഗത്ത്. രജീന്ദര്‍ കാലിയ എന്ന 65 -കാരനെതിരെയാണ് പരാതി. ‘ദൈവത്തിന്റെ അവതാരമാണെന്ന്’ വിശ്വസിക്കാന്‍ തന്റെ ഭക്തരെ ഉപദേശിച്ച ആള്‍ദൈവം രജീന്ദര്‍ കാലിയ, തന്റെ ശക്തിയും സ്വാധീനവും ഉപയോഗിച്ച്‌ നാല് സ്ത്രീകളെ ഉപദ്രവിച്ചു എന്നാണ് പരാതി. ഇതിനോടകം തന്നെ നിരവധി ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുമുള്ള മുന്‍ ക്ലര്‍കാണ് കാലിയ.

ഇന്‍ഗ്ലന്‍ഡിലെ ബാബാ ബാലക് നാഥ് ക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ നാല് വയസ് മുതല്‍ തെറ്റായ രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയും ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

തനിക്കെതിരെ സംസാരിച്ചവരെ അക്രമിക്കാന്‍ ഇയാള്‍ അനുയായികളോട് ആവശ്യപ്പെട്ടതായും പരാതിയുണ്ട്. കാലിയയില്‍ നിന്നും അതിക്രമമുണ്ടായി എന്ന് ആരോപിക്കുന്ന നാല് സ്ത്രീകള്‍ക്കും ഇപ്പോള്‍ ക്ഷേത്രവുമായി ബന്ധമില്ലെന്നും ടൈംസില്‍ റിപോര്‍ട് ചെയ്തു.

തെളിവുകളില്ലാത്തതിനെത്തുടര്‍ന്ന് 2017 -ല്‍ കാലിയക്കെതിരെയുള്ള ബലാത്സംഗ ആരോപണങ്ങള്‍ അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു. പിന്നീട് കാലിയ ക്ഷേത്രത്തിലേക്ക് തന്നെ മടങ്ങി. അതിനുശേഷമാണ് തനിക്കെതിരെ സംസാരിക്കുന്നവരെ നേരിടാന്‍ കാലിയ അനുയായികളോട് പറഞ്ഞത് എന്നാണ് ആരോപണം. തനിക്ക് നേരെ കാലിയ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഒരു സ്ത്രീ ആരോപണം ഉന്നയിക്കുകയുണ്ടായി. ഇതുപോലെ നിരവധി ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. കോടതി പറയുന്നതനുസരിച്ച്‌ തെറ്റായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് മൂന്ന് പതിറ്റാണ്ടുകളായി കാലിയ ചെറിയ പെണ്‍കുട്ടികളില്‍ മോശമായ സ്വാധീനം ചെലുത്തുകയാണ്.

അവരില്‍ പലരും ദുര്‍ബലരായ സ്ത്രീകളാണ്, പുറം ലോകത്തുള്ളവര്‍ തിന്മയുള്ളവരാണെന്നും ഒഴിവാക്കപ്പെടേണ്ടതാണെന്നും എന്നൊക്കെയാണ് കാലിയ തന്റെ അനുയായികളോട് പറയുന്നത്. ഒരു സിംഹാസനത്തില്‍ ഇരിക്കുമ്ബോള്‍ അനുയായികള്‍ കാലിയയുടെ കാലില്‍ ചുംബിക്കുന്നതും സ്പര്‍ശിക്കുന്നതും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വാര്‍‌വിക്ഷയറിലെ നീന്തല്‍ക്കുളമൊക്കെയുള്ള ഒരു വലിയ വീട്ടിലാണ് കാലിയ താമസിക്കുന്നത്. കാലിയയെ സന്ദര്‍ശിക്കാനായി ആളുകള്‍ നല്‍കുന്നത് ഏകദേശം £12 000 രൂപ വരെയാണെന്നും ആരോപണമുണ്ട്.
എന്നാല്‍ കാലിയ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചുവെന്നും റിപോര്‍ടുകള്‍ പുറത്തുവന്നു.

Next Post

സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ, പൊതുഗതാഗത നിയന്ത്രണമില്ല

Mon Apr 19 , 2021
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്ബത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം, പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ലെന്നും വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

You May Like

Breaking News

error: Content is protected !!