ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടണ്‍ !

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ബ്രിട്ടണ്‍ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 മുതല്‍ 30 വരെയാണ് വിലക്ക്. ജനിതകമാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ സ്ഥിരീകരിച്ച സഹാചര്യത്തിലാണ് തീരുമാനമെന്ന് ആരോഗ്യ സെക്രട്ടറി ഹാന്‍കോക്ക് പറഞ്ഞു. യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ ഏപ്രില്‍ 30 വരെ ബ്രിട്ടണില്‍ പ്രവേശിക്കാനാവില്ല. തീരുമാനം ദൌര്‍ഭാഗ്യകരമാണെന്ന് ഡിജിസിഎ പ്രതികരിച്ചു. വിലക്കിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ – യുകെ യാത്രാവിമാനങ്ങള്‍ റദ്ദാക്കിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പുതുക്കിയ തിയ്യതിയും റീഫണ്ടും സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. ഇന്ത്യയില്‍ കോവിഡ് രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമാണ്. പ്രതിദിന കണക്കില്‍ മൂന്ന് ലക്ഷത്തിലേത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2023 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു.

Next Post

ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചു വരുന്നു; ഷൂട്ടിങ് പുരോഗമിക്കുന്നു !

Thu Apr 22 , 2021
നടൻ ജഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. തീമഴ തേൻ മഴ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ തിരിച്ചുവരവ്. സംവിധായകൻ കുഞ്ഞുമോൻ താഹയാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും. കറിയാച്ചൻ എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ജഗതി ശ്രീകുമാറിന്‍റെ വീട്ടില്‍ വെച്ചുതന്നെയായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്. ഒരു കാലത്ത് നാടിനെ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തന്‍റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്‍റെ കുടുംബമാണെന്ന് […]

You May Like

Breaking News

error: Content is protected !!