കണ്ണൂര്‍: മൻസൂർ വധക്കേസ് – ഫോണിൽ പ്രതികൾക്ക് നിർദ്ദേശം നൽകിയ ഉന്നത് നേതാവിനെതിരെ തെളിവുകൾ തേടി ക്രൈംബ്രാഞ്ച്

കണ്ണൂര്‍: മന്‍സൂര്‍ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത നേതാവിന്റെ കരങ്ങള്‍ തേടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഒന്നാം പ്രതി ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊലയ്ക്കു മുന്‍പിലും പിന്‍പിലുമായി ഉന്നത നേതാവിന്റെ ഫോണ്‍ കോള്‍ വന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. ഷിനോസിന്റെ തുള്‍പെടെയുള്ള മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ സൈബര്‍ സെല്ലിന്റെ കസ്റ്റഡിയിലാണ്. മറ്റു ചില പ്രതികളുടെയും ഫോണില്‍ നിന്നും ഷിനോസിന് വന്ന ഫോണ്‍ കോളിന്റെ സമാനമായ നമ്ബറുകള്‍ ലഭിച്ചിട്ടുണ്ട്.

“ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ ടാങ്കര്‍ കൊള്ളയടിച്ചു”: ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി!

ഇവ കൂടി പരിശോധിച്ച ശേഷം സൈബര്‍ പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന് കാത്തു നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ഇതോടെ മന്‍സൂര്‍ വധകേസില്‍ ഗൂഢാലോചന നടത്തിയതിന് ഉന്നത നേതാക്കളടക്കം പ്രതി ചേര്‍ക്കപ്പെടുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും വോട്ടെടുപ്പ് ദിവസവും സിപിഎം പ്രാദേശിക നേതാക്കളെ അക്രമിച്ചതിന് ബദലായി ഏതെങ്കിലും മുസ്ലിം ലീഗ് പ്രവര്‍ത്തകനെ അപായപ്പെടുത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പിടിയിലായ പ്രതികളില്‍ ഏഴു പേരെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകം തങ്ങളുടെ ലഷ്യമായിരുന്നില്ലെന്നും കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു പദ്ധതിയെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴി ക്രൈംബ്രാഞ്ച് സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

മലപ്പുറം: മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാനായി അയല്‍ക്കാരിയെ കൊന്നു കുഴിച്ചുമൂടി; വളാഞ്ചേരിയിലേത് കണ്ണില്ലാത്ത ക്രൂരത

മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ കൊല്ലാന്‍ പ്രതികള്‍ പ്രദേശത്ത് അരമണിക്കൂര്‍ മുന്‍പെ സംഘം ചേര്‍ന്നിരുന്നുവെന്ന സി.സി.ടി.വി ദൃശ്യമാണ് ഇതിന് തെളിവായി ക്രൈംബ്രാഞ്ച് ചൂണ്ടികാട്ടുന്നത്. കൊലപാതത്തിനായി പ്രതികള്‍ ഗുഡാലോചന നടത്തിയതെന്ന നിഗമനവുമായി തന്നെയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കാനാണെങ്കില്‍ മാരകായുധങ്ങളും ബോംബും എന്തിന് കൈവശം വെച്ചുവെന്ന ചോദ്യത്തിന് പ്രതികള്‍ക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

അക്രമിക്കാനായി സംഘം ചേര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തെരഞ്ഞപ്പോള്‍ മന്‍സുറിന്റെ സഹോദരന്‍ മുഹ്‌സിനെയാണ് കിട്ടിയതെന്നും എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നില്ലെന്നും പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സംഭവസ്ഥലത്ത് ആളുകള്‍ കൂടിയപ്പോള്‍ വിരട്ടി വിടുന്നതിനായി ഒതയോത്ത് വിപിന്‍ എന്ന പ്രതിയാണ് ബോംബെറിഞ്ഞതൊന്നും എന്നാല്‍ ആവേശത്തിനിടെ യില്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നുവെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴിയിലുള്ളത്.

കഴിഞ്ഞ ദിവസം പ്രതികളുടെ മൊഴി പ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ തെരച്ചിലില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പ്രദേശത്തു നിന്നും കണ്ടു കിട്ടിയിരുന്നു. മൂന്ന് ഇരുമ്ബ് പൈപ്പുകള്‍, ഒരു സ്റ്റീല്‍ പൈപ്പ് മൂന്ന് മര വടികള്‍ എന്നിവയാണ് പുല്ലൂക്കര മുക്കിലെ പീടിക പ്രദേശത്തു നിന്നും തെളിവെടുപ്പിനിടെ കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ ഏഴുപേരെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്. പി പി.വിക്രമന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് രാത്രിയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെടുന്നത്. മന്‍സൂര്‍ വധക്കേസില്‍ ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നത് സിപിഎം കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഭരണമാറ്റമുണ്ടാവുകയും ആഭ്യന്തര വകുപ്പില്‍ പാര്‍ട്ടിക്കുള്ള പിടി അയയുകയും ചെയ്താല്‍ നേതാക്കള്‍ക്കെതിരെ അന്വേഷണം തിരിയുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.

Next Post

യു.കെ: ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി, യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

Wed Apr 21 , 2021
ലണ്ടന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. കണ്ണൂര്‍: മൻസൂർ വധക്കേസ് – ഫോണിൽ പ്രതികൾക്ക് നിർദ്ദേശം നൽകിയ ഉന്നത് നേതാവിനെതിരെ തെളിവുകൾ തേടി ക്രൈംബ്രാഞ്ച് നേരത്തെ ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയില്‍ 103 പേരില്‍ സ്ഥിരീകരിച്ചതിനു […]

Breaking News

error: Content is protected !!