യു.കെ: ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി, യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

ലണ്ടന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍.

ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി.

കണ്ണൂര്‍: മൻസൂർ വധക്കേസ് – ഫോണിൽ പ്രതികൾക്ക് നിർദ്ദേശം നൽകിയ ഉന്നത് നേതാവിനെതിരെ തെളിവുകൾ തേടി ക്രൈംബ്രാഞ്ച്

നേരത്തെ ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയില്‍ 103 പേരില്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

മലപ്പുറം: മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാനായി അയല്‍ക്കാരിയെ കൊന്നു കുഴിച്ചുമൂടി; വളാഞ്ചേരിയിലേത് കണ്ണില്ലാത്ത ക്രൂരത

യു.കെ., അയര്‍ലന്‍ഡ് പൗരന്മാര്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യയില്‍നിന്ന് ബ്രിട്ടിനിലേക്ക് വരാനാകില്ലെന്നും ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലെത്തുന്ന യു.കെ., അയര്‍ലന്‍ഡ് പൗരന്മാര്‍ പത്തുദിവസം സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍ ക്വാറന്റീനില്‍ കഴിയണം. ഇതിന് പണം നല്‍കുകയും വേണം.

Next Post

യു.എസ്.എ: ജോർജ്ജ് ഫ്‌ലോയിഡിന്റെ മരണം ; പോലീസുദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി; വിധി നിർണ്ണായകമായ ചുവടുവെയ്‌പ്പെന്ന് ബൈഡൻ

Wed Apr 21 , 2021
വാഷിംഗ്ടണ്‍: അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിനെ കഴുത്തില്‍ മുട്ടുകാലമര്‍ത്തികൊന്ന കേസില്‍ പോലീസുദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് കോടതി. ഡെറിക് ചൗവിനെന്ന പോലീസുദ്യോഗസ്ഥനെയാണ് കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത്. വിധി അമേരിക്കന്‍ ജനാധിപത്യത്തിനും നീതിന്യായവ്യവസ്ഥയ്ക്കും നിര്‍ണ്ണായക കാല്‍വെയ്പ്പാ ണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു. ഫ്‌ലോയിഡിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച്‌ ഇപ്പോഴെങ്കിലും അല്‍പ്പം നീതി നല്‍കാനായി എന്ന് കരുതുന്നുവെന്നും ബൈഡന്‍ പറഞ്ഞു. “ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ ടാങ്കര്‍ കൊള്ളയടിച്ചു”: ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി! അമേരിക്കന്‍ ക്രിമിനല്‍ […]

Breaking News

error: Content is protected !!