ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചു വരുന്നു; ഷൂട്ടിങ് പുരോഗമിക്കുന്നു !

നടൻ ജഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. തീമഴ തേൻ മഴ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ തിരിച്ചുവരവ്. സംവിധായകൻ കുഞ്ഞുമോൻ താഹയാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും. കറിയാച്ചൻ എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ജഗതി ശ്രീകുമാറിന്‍റെ വീട്ടില്‍ വെച്ചുതന്നെയായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്.

ഒരു കാലത്ത് നാടിനെ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തന്‍റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്‍റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്‍റെ പ്രതികരണമാണ് സിനിമയുടെ പ്രമേയം. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്‍റെ പിതാവാണ്, ജഗതിയുടെ കറിയാച്ചൻ. ജഗതിയുടെ വീടിന് പുറമേ കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.

ശരീരഭാഷ കൊണ്ടും, ആത്മഗതത്തിലൂടെയും, ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാർ അവതരിപ്പിച്ചുവെന്ന് സംവിധായകൻ പറഞ്ഞു. ജഗതിയെ തീമഴ തേൻമഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും സംവിധായകന്‍ കുഞ്ഞുമോൻ താഹ കൂട്ടിച്ചേര്‍ത്തു.

Next Post

'യാചിച്ചോ മോഷ്ടിച്ചോ ഓക്‌സിജൻ എത്തിക്കൂ, കേന്ദ്രം ഉണരാത്തത് എന്ത്?' രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി

Thu Apr 22 , 2021
‘ഞങ്ങളുടെ ആശങ്ക ഡൽഹിയെ കുറിച്ച് മാത്രമല്ല. ഇന്ത്യയിൽ ഉടനീളം ഓക്‌സിൻ വിതരണം നടത്താൻ കേന്ദ്രസർക്കാർ ചെയ്ത നടപടികളെ കുറിച്ച് ഞങ്ങൾക്കറിയണം’ ന്യൂഡൽഹി: ആശുപത്രികളിൽ ഓക്‌സിൻ വിതരണം തടസ്സപ്പെടുന്നതിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ, ഏതുവിധേനയും ഓക്‌സിജൻ എത്തിക്കണമെന്നും ആയിരങ്ങൾ മരിച്ചുവീഴുകയാണ് എന്നും കോടതി പറഞ്ഞു. ‘എന്തു കൊണ്ടാണ് സർക്കാർ സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കാത്തത്. ആശുപത്രികളിൽ ഓക്‌സിജനില്ലെന്ന വാർത്തകളിൽ ഞങ്ങൾ നിരാശരാണ്. സ്തബ്ധരാണ്. എന്നാൽ […]

You May Like

Breaking News

error: Content is protected !!