യു.കെ: ഹോ​ട്ട​ല്‍ ക്വാ​റ​ന്‍റൈന്‍ – യാ​ത്ര​ക്കാ​രി​ല്‍ ക​ന​ത്ത സാ​ന്പ​ത്തി​ക ഭാ​രം

ല​ണ്ട​ന്‍: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നും, ​റെ​ഡ് സോ​ണി​ല്‍​പെ​ടു​ന്ന ഇ​ത​ര വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ പ​ത്തു​ദി​വ​സം നി​ര്‍​ബ​ന്ധി​ത ഹോ​ട്ട​ല്‍ ക്വാ​റ​ന്ൈ‍​റ​ന്‍ പാ​ലി​ക്ക​ണ​മെ​ന്ന യു​കെ സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ക്ക​ശ നി​ര്‍​ദേ​ശം അ​പ്ര​തീ​ക്ഷി​ത​മാ​യ ക​ന​ത്ത സാ​ന്പ​ത്തി​ക ഭാ​ര​മാ​ണ് യാ​ത്ര​ക്കാ​രി​ല്‍ വ​രു​ത്തി വ​ച്ചി​രി​ക്കു​ന്ന​ത്.

ഇന്ത്യയുടെ കൊവിഡ് പരിശോധനഫലം വിശ്വാസയോഗ്യമല്ലെന്ന് ഓസ്ട്രേലിയ

പ​ത്തു ദി​വ​സ​ത്തെ ഹോ​ട്ട​ല്‍ ക്വാ​റ​ന്‍റൈന്‍ ചെ​ല​വി​ലേ​ക്കാ​യി ആ​യി​ര​ത്തി എ​ഴു​നൂ​റ്റി അ​ന്‍​പ​ത് പൗ​ണ്ടാ​ണ് മു​ന്‍​കൂ​റാ​യി യാ​ത്ര​ക്കാ​ര്‍ അ​ട​ക്കേ​ണ്ടി​വ​രു​ന്ന​ത്. കു​റ​ഞ്ഞ​ത് മൂ​ന്ന് പേ​രു​ള്ള ഒ​രു കു​ടും​ബം ഹോ​ട്ട​ല്‍ ക്വാ​റ​ന്ൈ‍​റ​ന്‍ മാ​ത്ര​മാ​യി ആ​റാ​യി​ര​ത്തോ​ളം പൗ​ണ്ട് അ​പ്ര​തീ​ക്ഷി​ത​മാ​യി ചെ​ല​വാ​ക്കേ​ണ്ടി വ​രി​ക എ​ന്ന​ത് ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണ്.

ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം എന്ന നിലയിലും, സാധാരണക്കാര്‍ക്ക് വലിയൊരു സമാശ്വാസം എന്ന നിലയിലും, ഹോട്ടല്‍ ക്വാറന്‍റൈന് ബജറ്റ് ഹോട്ടലുകളും കൂടി അനുവദിക്കുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറാകണമെന്ന് ‘യുക്മ’ ആവശ്യപ്പെടുകയാണ്. ഇത് സംബന്ധിച്ച നിവേദനം ബന്ധപ്പെട്ട അധികാരികള്‍ക്ക് യുക്മ ദേശീയ സമിതി സമര്‍പ്പിച്ചു.

ഹോട്ടല്‍ ക്വാറന്‍റൈന്‍ സംബന്ധിച്ച്‌ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകളില്‍ അയവു വരുത്തിക്കുവാനും, യാത്രക്കാരുടെ സൗകര്യാര്‍ഥമുള്ള ഹോട്ടലുകള്‍ തിരഞ്ഞെടുത്ത് താമസമൊരുക്കുവാന്‍ സാധിക്കുന്ന തരത്തില്‍ വ്യവസ്ഥയില്‍ അയവ് വരുത്തണമെന്നും യുക്മ പ്രസിഡന്‍റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ ഗവണ്‍മെന്‍റിന് നല്‍്കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ദി​വ​സം അ​ന്‍​പ​ത് പൗ​ണ്ടി​നും നൂ​റ് പൗ​ണ്ടി​നും ഇ​ട​യി​ല്‍ ചെ​ല​വ് വ​രു​ന്ന ഹോ​ട്ട​ലു​ക​ളി​ല്‍ കൂ​ടി ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ല്‍, ഈ ​ഇ​ന​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ന് വ​രു​ന്ന ചെ​ല​വ് പ​കു​തി​യാ​യി കു​റ​ക്കാ​നാ​വു​മെ​ന്ന് യു​ക്മ ദേ​ശീ​യ ക​മ്മ​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Next Post

കേ​ര​ള​ത്തി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ര​ണ്ട് ട്രെ​യി​ന്‍ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി

Tue Apr 27 , 2021
കൊ​ച്ചി: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യി കു​റ​വു​വ​രു​ക​യും ക​ര്‍ണാ​ട​ക​യി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത പശ്ചാത്തലത്തില്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ര​ണ്ട് ട്രെ​യി​ന്‍ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കിയാതായി അറിയിക്കുകയുണ്ടായി. കൊ​ച്ചു​വേ​ളി-​ബാ​ന​സ​വാ​ടി ഹം​സ​ഫ​ര്‍ (06319) ഈ ​മാ​സം 29 മു​ത​ലും ബാ​ന​സ​വാ​ടി-​കൊ​ച്ചു​വേ​ളി സ്‌​പെ​ഷ​ല്‍ (06320) ​േമ​യ് ഒ​ന്നു​മു​ത​ലും സ​ര്‍വി​സ് നടത്തുന്നതായിരിക്കില്ല. ഇന്ത്യയുടെ കൊവിഡ് പരിശോധനഫലം വിശ്വാസയോഗ്യമല്ലെന്ന് ഓസ്ട്രേലിയ എ​റ​ണാ​കു​ളം-​ബാ​ന​സ​വാ​ടി സ്‌​പെ​ഷ​ല്‍ (06129), തി​രി​കെ​യു​ള്ള ട്രെ​യി​ന്‍ (06130) എ​ന്നി​വ​യു​ടെ സ​ര്‍വി​സു​ക​ളും റ​ദ്ദാ​ക്കിയിരിക്കുന്നു. യ​ഥാ​ക്ര​മം ​േമ​യ് മൂ​ന്ന്​, […]

You May Like

Breaking News

error: Content is protected !!