യു.കെ: സഊദി അംബാസഡര്‍ വസതിക്ക് തീയിടാന്‍ ശ്രമിച്ച രണ്ടുപേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു

ലണ്ടന്‍: ബ്രിട്ടനിലെ സഊദി അംബാസഡര്‍ പ്രിന്‍സ് ഖാലിദ് ബിന്‍ ബന്ദറിന്റെ വസതിക്ക് തീയിടാന്‍ ശ്രമിച്ച രണ്ടുപേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. ബ്രിട്ടനിലെ കെന്‍സിംഗ്ടണ്‍ പാലസ് ഉദ്യാനത്തിലെ കെട്ടിടത്തിന് സമീപമാണ് തീ വെപ്പ് ശ്രമം നടന്നത്. ഇതിന് സമീപത്തുണ്ടായിരുന്ന മധ്യവയസ്‌കരായ രണ്ടുപേരില്‍ ഒരാള്‍ ഗേറ്റിലേക്ക് എന്തോ എറിയുന്നത് കണ്ട് ഇവരെ പ്രതിരോധിക്കാനായി ഓടിയെത്തിയ പാറാവ് കാരന്റെ മുഖത്ത് പ്രതികള്‍ കുത്തിപരിക്കേല്പിക്കുകയും ചെയ്തു. സംഭവത്തില്‍ പാലസ് ഉദ്യാനത്തിന് തീപ്പിടിച്ചു. സംഭവ സമയം അംബാസിഡര്‍ വസതിയിലുണ്ടായിരുന്നു. അപകടസ്ഥലത്തെത്തിയ പൊലീസാണ് പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തത്.

ലണ്ടന്‍ അഗ്നിശമന സേന 10 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംഭവത്തിന് പിന്നിലെ ലക്ഷ്യം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് പോലീസ് വിലയിരുതിയതായും ബ്രിട്ടനിലെ ഡെയിലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടനിലെ ഏറ്റവും ചെലവേറിയ തെരുവുകളിലൊന്നാണ് കെന്‍സിംഗ്ടണ്‍ പാലസ് ഗാര്‍ഡന്‍സ്. റഷ്യ, ലെബനന്‍, നേപ്പാള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ എംബസികളും ദശലക്ഷക്കണക്കിന് പൗണ്ട് വില വരുന്ന വീടുകളും ഉള്‍പ്പെടുന്ന മേഖലയാണിത്.

Next Post

യു.എസ്.എ: അമേരിക്കന്‍- പാക്കിസ്ഥാന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പിച്ച പ്രതിയെ കണ്ടെത്തുന്നതിന് പാരിതോഷികം പ്രഖ്യാപിച്ചു

Sat May 1 , 2021
ന്യൂയോര്‍ക്ക്: നഫിയ ഫാത്തിമ എന്ന 21 വയസുള്ള അമേരിക്കന്‍- പാക്കിസ്ഥാന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഇരുളിന്റെ മറവില്‍ വച്ചു മുഖത്ത് ആസിഡ് ഒഴിച്ച്‌ മാരകമായി പരിക്കേല്‍പിച്ച പ്രതിയെ കണ്ടെത്തുന്നതിന് നാസു കൗണ്ടി പോലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ 516 513 8800 എന്ന നമ്ബരില്‍ ബന്ധപ്പെടേണ്ടതാണ്. മാര്‍ച്ച്‌ 17-നു ഹോപ്‌സ്ട്ര യൂണിവേഴ്‌സിറ്റി പ്രീ മെഡിക്കല്‍ വിദ്യാര്‍ഥിനി ലോണ ഐലന്റ് എല്‍മോണ്ട് ഡിസ്ട്രിക്ടിലുള്ള […]

Breaking News

error: Content is protected !!