സൗദി: അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് തന്നെ നീക്കം ചെയ്യും

ജിദ്ദ: കോവിഡിനെ തുടര്‍ന്ന് സൗദിയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. 17 ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രാജ്യത്തിന്‍റെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച്‌ സ്വദേശികള്‍ക്ക് ചില മാനദണ്ഡങ്ങള്‍ കൂടി ആഭ്യന്തര മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

  1. യാത്രക്കാര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസും കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം.

ഇക്കാര്യം തവക്കല്‍ന ആപ്പ്ളിക്കേഷനില്‍ അപ്ഡേറ്റ് ആയിരിക്കണം.

  1. കോവിഡ് അസുഖം ബാധിച്ച്‌ ഭേദമായി ആറ് മാസം കഴിഞ്ഞവര്‍. ഇക്കാര്യവും തവക്കല്‍ന ആപ്പ്ളിക്കേഷനില്‍ അപ്ഡേറ്റ് ആയിരിക്കണം.
  2. 18 വയസില്‍ താഴെ പ്രായമുള്ളവര്‍. ഇവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ കോവിഡിനെതിരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് സൗദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

രാജ്യത്തിന് പുറത്തുപോയി തിരിച്ചു വരുന്ന, എട്ട് വയസിന് മുകളില്‍ പ്രായമുള്ളവരെല്ലാം സൗദിയിലെത്തി ഏഴ് ദിവസങ്ങള്‍ വീട്ടില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും ശേഷം പി.സി.ആര്‍ കോവിഡ് പരിശോധന നടത്തുകയും വേണം. സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടതെന്നും കോവിഡ് മഹാമാരി ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ മെയ് 17 ന് അന്താരാഷ്ട്ര യാത്രാവിലക്ക് എടുത്തു കളയുമ്ബോള്‍ രാജ്യത്തുള്ള വിദേശികളുടെ യാത്രാ മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നോ നിലവില്‍ യാത്രാ വിലക്കുള്ള 20 രാജ്യങ്ങളിലേക്ക് അന്നേ ദിവസം യാത്രാനുമതി ഉണ്ടാവുമോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമായ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ കാര്യങ്ങളെക്കുറിച്ചു വരും ദിവസങ്ങളില്‍ അറിയിപ്പുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Post

സൗദി: കോവിഡ് - മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു

Mon May 3 , 2021
ജിസാന്‍: കോവിഡ് ബാധിച്ച്‌ മലപ്പുറം സ്വദേശി ജിസാനിലെ ദര്‍ബില്‍ മരിച്ചു. കൊണ്ടോട്ടി വട്ടപ്പറമ്ബ് സ്വദേശി ഉമ്മര്‍കോയ മനത്തോടിക (44) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്ബ് പനിയെ തുടര്‍ന്ന് പരിശോധനയില്‍ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ വിശ്രമത്തിലായിരിക്കെ ഞായറാഴ്ച വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദര്‍ബിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ദര്‍ബില്‍ വസ്ത്ര വ്യാപാര ശാലയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പിതാവ്: മുഹമ്മദ് മനത്തൊടിക. മാതാവ്: […]

Breaking News

error: Content is protected !!