സൗദി: കോവിഡ് – മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു

ജിസാന്‍: കോവിഡ് ബാധിച്ച്‌ മലപ്പുറം സ്വദേശി ജിസാനിലെ ദര്‍ബില്‍ മരിച്ചു. കൊണ്ടോട്ടി വട്ടപ്പറമ്ബ് സ്വദേശി ഉമ്മര്‍കോയ മനത്തോടിക (44) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്ബ് പനിയെ തുടര്‍ന്ന് പരിശോധനയില്‍ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

വീട്ടില്‍ വിശ്രമത്തിലായിരിക്കെ ഞായറാഴ്ച വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദര്‍ബിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ദര്‍ബില്‍ വസ്ത്ര വ്യാപാര ശാലയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

പിതാവ്: മുഹമ്മദ് മനത്തൊടിക. മാതാവ്: മറിയുമ്മ. ഭാര്യ: നസീറ പാണ്ടികശാല. മക്കള്‍: ഡാനിഷ് (മെഡിക്കല്‍ വിദ്യാര്‍ഥി), ദിന്‍ഷ, ദര്‍വീഷ്. മരണാനന്തര നടപടികള്‍ക്കായി ഷാജി പരപ്പനങ്ങാടി, റുമാന്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Next Post

ഖത്തർ​: ഇന്ത്യക്ക്​ സഹായവസ്​തുക്കളുമായി ഖത്തർ വിമാനങ്ങൾ പറന്നു

Mon May 3 , 2021
ദോഹ: കോവിഡ്​ രൂക്ഷതയില്‍ പ്രതിസന്ധിയിലായ ഇന്ത്യയെ സഹായിക്കാനുള്ള വിവിധ വസ്​തുക്കളുമായി ഖത്തര്‍ വിമാനങ്ങള്‍ പറന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങളുള്‍പ്പെടെ 300 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ്​ കാര്‍ഗോ വിമാനങ്ങളാണ്​ ദോഹ വിമാനത്താവളത്തില്‍ നിന്ന്​ പുറപ്പെട്ടത്​​. പി.പി.ഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്​നറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്ക്​ പുറമെ വ്യക്തികളും കമ്ബനികളും സംഭാവന ചെയ്ത ധനസഹായവും ഉള്‍പ്പെടുന്നതാണ് ചരക്ക്​. നൂറ് ടണ്‍ വീതം […]

Breaking News

error: Content is protected !!