ഖത്തർ​: ഇന്ത്യക്ക്​ സഹായവസ്​തുക്കളുമായി ഖത്തർ വിമാനങ്ങൾ പറന്നു

ദോഹ: കോവിഡ്​ രൂക്ഷതയില്‍ പ്രതിസന്ധിയിലായ ഇന്ത്യയെ സഹായിക്കാനുള്ള വിവിധ വസ്​തുക്കളുമായി ഖത്തര്‍ വിമാനങ്ങള്‍ പറന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങളുള്‍പ്പെടെ 300 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ്​ കാര്‍ഗോ വിമാനങ്ങളാണ്​ ദോഹ വിമാനത്താവളത്തില്‍ നിന്ന്​ പുറപ്പെട്ടത്​​.

പി.പി.ഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്​നറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്ക്​ പുറമെ വ്യക്തികളും കമ്ബനികളും സംഭാവന ചെയ്ത ധനസഹായവും ഉള്‍പ്പെടുന്നതാണ് ചരക്ക്​. നൂറ് ടണ്‍ വീതം മൂന്ന് വിമാനങ്ങളിലായി മൂന്ന് നഗരങ്ങളിലായാണ് എത്തിക്കുക.

ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് വസ്തുക്കളെത്തിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സിന്‍െറ ‘വി കെയര്‍’ പദ്ധതിക്ക് കീഴിലാണ്​ സഹായവസ്​തുക്കള്‍ സൗജന്യമായി ഇന്ത്യയില്‍ എത്തിക്കുന്നത്​. ദോഹ ഹമദ്​ വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ തുടങ്ങിയവര്‍ വിമാനങ്ങളെ യാത്രയയച്ചു.

കോവിഡ് രണ്ടാം തരംഗത്തില്‍ വിഷമതകളനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനകളില്‍ പങ്കുചേരുന്നതായും പിന്തുണ തുടരുമെന്നും അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ഇന്ത്യക്കായി സഹായവസ്​തുക്കള്‍ എത്തിക്കാന്‍ അമീര്‍ ശൈഖ്​ തമീം ബിന്‍ ഹമദ്​ ആല്‍ഥാനി നേരത്തേ ഉത്തരവിട്ടിരുന്നു.

Next Post

കോവിഡ് - സൗദിയിൽ പുതിയ രോഗികൾ കുറയുന്നു

Mon May 3 , 2021
ജിദ്ദ: സൗദി അറേബ്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്‌ച 953 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,038 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,20,301 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,03,702 ഉം ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,607 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,359. പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന […]

You May Like

Breaking News

error: Content is protected !!