കോവിഡ് – സൗദിയിൽ പുതിയ രോഗികൾ കുറയുന്നു

ജിദ്ദ: സൗദി അറേബ്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്‌ച 953 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,038 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,20,301 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,03,702 ഉം ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,607 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,359. പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുണ്ടായിരുന്നവരില്‍ 13 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,992 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 386, മക്ക 244, കിഴക്കന്‍ പ്രവിശ്യ 117, മദീന 45, അസീര്‍ 40, അല്‍ ഖസീം 30, ജീസാന്‍ 28, ഹാഇല്‍ 23, തബൂക്ക് 18, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ബാഹ 7, അല്‍ ജൗഫ് 5, നജ്റാന്‍ 3.

Next Post

ഒമാൻ: ചെറിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

Mon May 3 , 2021
മസ്‌കറ്റ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ ഒമാനില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 12 ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഒമാനില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദുല്‍ ഫിത്തര്‍ മെയ് 13 വ്യാഴാഴ്ചയാണെങ്കില്‍ മെയ് 16 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. എന്നാല്‍ അതേസമയം ഈദുല്‍ ഫിത്തര്‍ മെയ് 14 വെള്ളിയാഴ്ച ആണെങ്കില്‍ മെയ് 18 ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

Breaking News

error: Content is protected !!