ഒമാൻ: ചെറിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ ഒമാനില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 12 ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഒമാനില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈദുല്‍ ഫിത്തര്‍ മെയ് 13 വ്യാഴാഴ്ചയാണെങ്കില്‍ മെയ് 16 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. എന്നാല്‍ അതേസമയം ഈദുല്‍ ഫിത്തര്‍ മെയ് 14 വെള്ളിയാഴ്ച ആണെങ്കില്‍ മെയ് 18 ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

Next Post

സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Mon May 3 , 2021
സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വയനാട്, പത്തനംതിട്ട ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസ്സമില്ല.

Breaking News

error: Content is protected !!