യുകെ: ഇന്ത്യയിലെ ആശുപത്രികളിലേക്ക് 1,000 വെന്റിലേറ്ററുകള്‍ കൂടി അയക്കും

ലണ്ടന്‍: ഇന്ത്യയിലെ ആശുപത്രികളിലേക്ക് 1,000 വെന്‍റിലേറ്ററുകള്‍ കൂടി ആയക്കാന്‍ യുകെ. ഇന്ത്യയില്‍ കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് യുകെയുടെ ഇടപെടല്‍. കഴിഞ്ഞ ആഴ്‌ച യുകെ 200 വെന്‍റിലേറ്ററുകളും 495 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മൂന്ന് ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകളും ഇന്ത്യയില്‍ എത്തിച്ചിരുന്നു.

ബ്രിട്ടീഷ് ജനത ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ അത്യധികം പ്രശംസനീയമാണെന്നും ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ സഹായം നല്‍കുന്നതില്‍ യുകെ സര്‍ക്കാരിന് തങ്ങളുടെ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

യുകെയിലെ മുഖ്യ മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി, മുഖ്യ ശാസ്ത്ര ഉപദേഷ്‌ടാവ് പാട്രിക്ക് വാലന്‍സ് എന്നിവര്‍ ഇന്ത്യന്‍ ആരോഗ്യ രംഗത്തെ പ്രധാനികളുമായി സംസാരിച്ചിരുന്നു. കൂടാതെ, ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനായി എന്‍എച്ച്‌എസ് ഇംഗ്ലണ്ട് ചീഫ് പീപ്പിള്‍ ഓഫീസര്‍ പ്രേരണ ഐസാറിന്‍റെ നേതൃത്വത്തില്‍ ഒരു ക്ലിനിക്കല്‍ ഉപദേശക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

എയിംസ് പോലുള്ള ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സംഘം പ്രവര്‍ത്തിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമെ പൊതു, ആഗോള ആരോഗ്യ ഗവേഷകരെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തും. നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഓണ്‍ലൈനായി കൂടിക്കാഴ്‌ച നടത്തുമെന്നും ഉദ്യോദസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

Next Post

ഐ.പി.എല്‍ താരങ്ങള്‍ക്കെതിരെ രൂക്ഷമായവിമര്‍ശനവുമായി മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി

Mon May 3 , 2021
ഐ.പി.എല്‍ താരങ്ങള്‍ക്കെതിരെ രൂക്ഷമായവിമര്‍ശനവുമായി മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്ത്. കോവിഡ് പ്രതിസന്ധിയില്‍ രാജ്യം പകച്ചു നില്‍ക്കുമ്ബോള്‍ ഐ.പി.എല്‍ കളിക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും, കളിച്ചുല്ലസിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ‘ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു മഹാദുരിത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ എങ്ങനെയാണ് പെരുമാറിയത് എന്ന് കാലം രേഖപ്പെടുത്തി വയ്ക്കും, ഐ.പി.എല്ലിലെ ഒരു മത്സരവും താന്‍ സമീപ ദിവസങ്ങളില്‍ കാണാറില്ല, ഈ കളിക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തതില്‍ ഞാന്‍ […]

You May Like

Breaking News

error: Content is protected !!