യു.എ.ഇ യിൽ സ്വകാര്യ ട്യൂഷൻ നടത്തിയാൽ പിഴ

അബുദാബി : യുഎഇയില്‍ നിയമം ലംഘിച്ച്‌ സ്വകാര്യ ട്യൂഷന്‍ നടത്തുന്നവര്‍ക്ക് വന്‍ പിഴ . 50,000 ദിര്‍ഹം (10 ലക്ഷത്തിലേറെ രൂപ) ആണ് പിഴ. കോവിഡ് പശ്ചാത്തലത്തില്‍ ഇ-ലേണിങ്ങിലേക്കു പഠനം ഒതുങ്ങിയപ്പോള്‍ സ്വകാര്യ ട്യൂഷന്‍ പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ് .

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയുള്ള അംഗീകൃത കേന്ദ്രങ്ങള്‍ക്ക് മാത്രമേ യുഎഇയില്‍ ട്യൂഷനെടുക്കാന്‍ അനുമതിയുള്ളൂ.

രാജ്യത്ത് വീടുകള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന അനധികൃത ട്യൂഷനുകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

Next Post

കൊല്‍ക്കത്ത: 'ബിജെപി വർ​ഗീയ പാർട്ടിയാണ്, അവരെ പരാജയപ്പെടുത്താനുള്ള വഴി ജനങ്ങൾ കാണിച്ചുതന്നു'; രാഷ്ട്രീയ ഓക്സിജനാണ് ആവശ്യമെന്ന് മമത

Tue May 4 , 2021
കൊല്‍ക്കത്ത: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുകയും ജനങ്ങള്‍ വഴികാണിക്കുകയും ചെയ്തുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അവര്‍ക്ക് ഇപ്പോള്‍ രാഷ്ട്രീയ ഓക്സിജന്‍ ആവശ്യമാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ തിരഞ്ഞെടുപ്പാണ് പ്രധാനം. ജനാധിപത്യത്തില്‍ ധാര്‍ഷ്ട്യമോ അഹംഭാവമോ കാണിക്കരുതെന്നും മമത ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബി.ജെ.പി ഒരു വര്‍​ഗീയ പാര്‍ട്ടിയാണ്, അവര്‍ പ്രശ്നക്കാരാണ്. അവര്‍ വ്യാജ വീഡിയോകള്‍ ഉപയോഗിക്കുന്നു. അധികാരവും ഏജന്‍സികളെയും ദുരുപയോ​ഗം ചെയ്യുന്നു, രാജ്യത്തിന്റെ […]

You May Like

Breaking News

error: Content is protected !!