മമതയ്‌ക്കെതിരെ വിദ്വേഷ പരാമർശം – കങ്കണയുടെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റർ

ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ട്വീറ്റിന് പിന്നാലെ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‌തു.

മമത ബംഗാളിനെ മറ്റൊരു കാശ്‌മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. ഇത് ഭീകരമാണ്, ഒരു
ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്‌ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാതെ ഈ രാക്ഷസിയെ മെരുക്കിയെടുക്കു എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

കങ്കണയുടെ ഈ ട്വീറ്റ് വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്‌തതായി ട്വിറ്റര്‍ അറിയിച്ചത്.

Next Post

ഉത്തരേന്ത്യയിലെ തന്ത്രങ്ങള്‍ കേരളത്തിലും നടപ്പാകില്ല - സി. കെ പത്മനാഭന്‍

Tue May 4 , 2021
കോഴിക്കോട്: ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ കേരളത്തിലും നടപ്പാകുമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന നേതാവ് സി. കെ പത്മനാഭന്‍. സംസ്ഥാന പ്രസിഡന്റ് രണ്ടിടങ്ങളില്‍ മത്സരിക്കുന്നത് കണ്ടിട്ടില്ല. ഉത്തരേന്ത്യന്‍ മോഡല്‍ ഹെലിക്കോപ്റ്റര്‍ രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം വേണ്ടത്ര ക്ലച്ച്‌ പിടിച്ചില്ല. കേരള ജനത വിശ്വാസം മാത്രമല്ല കണക്കാക്കുന്നത്. കേരളരാഷ്ട്രീയത്തിന്‍റെ മര്‍മ്മം മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ജനക്കൂട്ടത്തെ കണ്ട് പ്രസ്താവന നടത്തുന്ന നേതൃത്വങ്ങള്‍ക്ക് പൊതുബോധം കണക്കിലെടുക്കാന്‍ ആകുന്നില്ല. ബി.ജെ.പിയുടെ […]

You May Like

Breaking News

error: Content is protected !!