ഉത്തരേന്ത്യയിലെ തന്ത്രങ്ങള്‍ കേരളത്തിലും നടപ്പാകില്ല – സി. കെ പത്മനാഭന്‍

കോഴിക്കോട്: ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ കേരളത്തിലും നടപ്പാകുമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന നേതാവ് സി. കെ പത്മനാഭന്‍.

സംസ്ഥാന പ്രസിഡന്റ് രണ്ടിടങ്ങളില്‍ മത്സരിക്കുന്നത് കണ്ടിട്ടില്ല. ഉത്തരേന്ത്യന്‍ മോഡല്‍ ഹെലിക്കോപ്റ്റര്‍ രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം വേണ്ടത്ര ക്ലച്ച്‌ പിടിച്ചില്ല. കേരള ജനത വിശ്വാസം മാത്രമല്ല കണക്കാക്കുന്നത്. കേരളരാഷ്ട്രീയത്തിന്‍റെ മര്‍മ്മം മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു.

ജനക്കൂട്ടത്തെ കണ്ട് പ്രസ്താവന നടത്തുന്ന നേതൃത്വങ്ങള്‍ക്ക് പൊതുബോധം കണക്കിലെടുക്കാന്‍ ആകുന്നില്ല. ബി.ജെ.പിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ പാളിച്ചകള്‍ പുറത്തു വന്നു.

ബി.ജെ.പിക്കുണ്ടായത് തിരിച്ചടി തന്നെയാണ്. പരാജയത്തിന്‍റെ കാര്യകാരണങ്ങള്‍ കണ്ടെത്തണം. ബിജെപി സംസ്ഥാന നേതൃത്വം തിരുത്താന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ബി.ജെ.പിക്ക് കേരളത്തില്‍ വളര്‍ച്ചയുണ്ടാകില്ലെന്നും സി.കെ.പ്മനാഭന്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായിയുടെ വ്യക്തിപ്രഭാവമാണ് കണ്ടത്. പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം, സമീപനത്തിലെ ഉറച്ചനിലപാടുകള്‍, ഇതെല്ലാം തന്നെ അംഗീകരിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ടെന്ന് ജനവിധിയില്‍ നിന്നു മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Next Post

മന്ത്രിസഭയിൽ പുതുമുഖങ്ങൾ മാത്രം? വൻപരീക്ഷണത്തിനൊരുങ്ങി സിപിഎം, ലക്ഷ്യം തലമുറ മാറ്റം

Tue May 4 , 2021
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ടു വരാന്‍ ആലോചന. സര്‍ക്കാരിന് ഒരു ഫ്രഷ് ഫേസ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ആലോചന സിപിഎം തലപ്പത്ത് നടക്കുന്നത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എസ്.രാമചന്ദ്രന്‍പിള്ള എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഇന്നലെ നടത്തിയ കൂടിയാലോചനയിലാണ് ഒരു ഫ്രഷ് ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടത് എന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം സംസ്ഥാന […]

Breaking News

error: Content is protected !!