യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി; അയോദ്ധ്യയും മധുരയും കാശിയും കൈവിട്ടു

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം രുചിക്കേണ്ടി വന്ന ശേഷം ബിജെപിക്ക് വീണ്ടും അടുത്ത തിരിച്ചടി. ഇത്തവണ, ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിപ്പോന്നിട്ടുള്ളവാരാണസി, അയോദ്ധ്യ, മഥുര എന്നീ മൂന്ന് സ്ഥലങ്ങളിലും പാര്‍ട്ടിക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത് എന്ന് അമര്‍ ഉജാല പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അയോദ്ധ്യയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ 24 എണ്ണവും നേടി സമാജ് വാദി പാര്‍ട്ടി മുന്നിലെത്തിയപ്പോള്‍ ബിജെപിക്ക് വെറും ആറുസീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മഥുരയിലെ 33 സീറ്റുകയില്‍ 12 എണ്ണം നേടിയത് ബിഎസ്പി ആണ്. ബിജെപിക്കു എട്ടു സീറ്റു കിട്ടിയപ്പോള്‍ ചൗധരി അജിത് സിങിന്റെ രാഷ്ട്രീയ ലോക് ദള്‍ ഒമ്ബതു സീറ്റ് നേടി. ഇവിടെ സമാജ്‌വാദി പാര്‍ട്ടിക്ക് ഒരു സീറ്റു മാത്രമേ കിട്ടിയുള്ളൂ. വാരാണസിയില്‍, നാല്‍പതു സീറ്റുകളില്‍ നടന്ന മത്സരത്തില്‍ 14 സീറ്റിലും വിജയിച്ചത് സമാജ്‌വാദി പാര്‍ട്ടിയാണ്. ബിജെപിക്ക് പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ വെറും എട്ടു സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ഉത്തര്‍പ്രദേശില്‍ 2022 -ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനല്‍ എന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ജില്ലാപഞ്ചായത്തിലെ ഇതുവരെയുള്ള ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത് ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ശക്തമായി തന്നെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എന്നാണ്.

Next Post

മലപ്പുറം: സി.എസ്.എല്‍.ടി.സിക്കു വേണ്ടി സിലിണ്ടര്‍ ചലഞ്ചുമായി ടി.വി. ഇബ്രാഹിം

Tue May 4 , 2021
കൊണ്ടോട്ടി: കോവിഡ് ഭീതിതമായ പുതിയ സാഹചര്യത്തില്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമായി ഓക്‌സിജന്‍ സിലിണ്ടര്‍ ലഞ്ചുമായി ടി.വി. ഇബ്രാഹിം എം.എല്‍.എ. കൊണ്ടോട്ടി നഗരസഭക്ക് കീഴില്‍ വിണ്ടും കരിപ്പൂര്‍ ഹജജ് ഹൗസില്‍ പ്രവര്‍ത്തനം ആരംഭിച്ച കോവിഡ് സെക്കന്‍ററി ലെവല്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിനു (സി.എസ്.എല്‍.ടി.സി) വേണ്ടിയാണ് ടി.വി. ഇബ്രാഹിം സിലിണ്ടര്‍ ചലഞ്ചുമായി രംഗത്തെത്തിയത്. ഓക്‌സിജന്‍ സിലിണ്ടറിന്‍റെ നിലവിലെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃകാ ചലഞ്ചുമായി കൊണ്ടോട്ടിയിലെ നിയുക്ത എം.എല്‍.എ രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ […]

You May Like

Breaking News

error: Content is protected !!