സർവ്വകലാശാലകളിലെ സംവരണ അട്ടിമറിക്കെതിരെ ലേഖനം; ഡോ. കെ എസ് മാധവനെതിരെ നടപടിയുമായി കാലിക്കറ്റ് സർവ്വകല

തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ സംവരണ അട്ടിമറിക്കെതിരെ ലേഖനമെഴുതിയ എഴുത്തുകാരനും ദളിത് ചിന്തകനും പ്രഭാഷകനുമായ കെ എസ് മാധവനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കാലിക്കട്ട് സര്‍വ്വകലാശാല. കാലിക്കറ്റിലെ ചരിത്ര പഠന വകുപ്പിലെ അസോഷ്യേറ്റ് പ്രൊഫസറായ ഡോ കെ എസ് മാധവനും പ്രൊഫസര്‍ പികെ പോക്കറും ചേര്‍ന്ന് എഴുതിയ ലേഖനത്തിനെതിരെയാണ് സര്‍വ്വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സര്‍വ്വകലാശാലയുടെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ഈ ലേഖനത്തിലൂടെ സര്‍വ്വകലാശാലയുടെ യശ്ശസിനെ കളങ്കപ്പെടുത്തി എന്നാണ് ഡോ കെഎസ് മാധവനെതിരെ ഉയര്‍ത്തുന്ന ആരോപണം.

ഉന്നതവിദ്യാഭ്യാസ രം​ഗം എങ്ങനെയാണ് വരേണ്യവത്കരിക്കപ്പെടുന്നതെന്ന് ലേഖനം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

ക്ഷേമരാഷ്​ട്ര സങ്കല്‍പവും പദ്ധതി ആസൂത്രണ വികസനവും മുന്‍നിര്‍ത്തിയാണ്​ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേന്ദ്ര സര്‍വകലാശാലകളും സംസ്ഥാനങ്ങളില്‍ പ്രാദേശിക യൂണിവേഴ്​സിറ്റികളും സ്ഥാപിക്കപ്പെട്ടത്​. ജാതിവ്യവസ്ഥയും മുന്‍വിധികളും മൂലം ചരിത്രപരമായി പുറത്ത്​ നിര്‍ത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളെയും പ്രദേശങ്ങളെയും ഉന്നത വിദ്യാഭ്യാസരംഗത്ത്​ ഉള്‍ച്ചേര്‍ക്കുക എന്നത്​ നമ്മുടെ ദേശീയ നയമായിരുന്നു. ഉള്‍ക്കൊള്ളല്‍ വികസനവും സാമൂഹികനീതി ജനാധിപത്യവും സ്ഥാപിക്കുന്നതിന്​ ഉള്‍ക്കൊള്ളല്‍ വിദ്യാഭ്യാസം (inclusive education) അനിവാര്യമാണെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ ആന്ത്യന്തികമായി വിജ്ഞാന ഉത്പാദന കേന്ദ്രങ്ങളാണ്. അതേസമയം ജ്ഞാന ഉത്പാദന പ്രക്രിയകളും അതിന്റെ വിനിമയങ്ങളും ഏറ്റവും സുതാര്യമായതും സാമൂഹിക നീതിയിലധിഷ്ഠിതവുമായിരിക്കണം. സമൂഹത്തിലെ പിന്നാക്കവിഭാ​ഗങ്ങളിലുള്‍പ്പെട്ടവര്‍, മത്സ്യത്തൊഴിലാളികള്‍, ദലിത് ആദിവാസി സമൂഹങ്ങള്‍, മുസ്ലീം ന്യൂനപക്ഷ വിഭാ​ഗങ്ങള്‍ ഇവര്‍ക്കെല്ലാം ഉന്നതവിദ്യാഭ്യാസ രം​ഗത്ത് പ്രാതിനിധ്യമുണ്ടാകേണ്ടത് പ്രധാനമാണ്. അതായത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്‍ക്കൊള്ളല്‍ വിദ്യാഭ്യാസമാണ് വേണ്ടത്. പകരം പുറത്തു നിര്‍ത്തല്‍ വിദ്യാഭ്യാസമാണ് പിന്തുടരുന്നത്. അതുപോലെ രാജ്യത്തെ സര്‍വ്വകലാശാലകള്‍ ജാതീയതയുടെ പെരുങ്കോട്ടകളായിട്ടാണ് വര്‍ത്തിക്കുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ പുറത്തു നിര്‍ത്തല്‍ അനുഭവിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് സ്വീകാര്യത ലഭിക്കാത്തതെന്ന് എന്ന് ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. സര്‍വ്വകലാശാലകളിലെ സാമൂഹിക അസമത്വം പരിഹരിക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കുന്ന സംവരണ ക്വോട്ടകളുണ്ട്, കോടതിവിധികളുണ്ട്. ഇവ കൃത്യമായി നടപ്പില്‍ വരുത്തേണ്ടത് ജനാധിപത്യ രാജ്യത്ത് അത്യാവശ്യമാണ്. ഇവ നടപ്പിലാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്നും ചിലര്‍ മാത്രം എങ്ങനെയാണ് അകറ്റി നിര്‍ത്തപ്പെടുത്തുന്നതെന്നും ഏത് രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ഇവരെയും സാമൂഹ്യ വികസനത്തില്‍ പങ്കാളികളാക്കാമെന്നും ലേഖനം വിശദമായി പറയുന്നുണ്ട്. ലേഖകനെതിരെയുള്ള നടപടിയില്‍ വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. ഒരു പൗരന്റെ മൗലികാവകാശങ്ങളിലൊന്നായ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്നും വിമര്‍ശനമുണ്ട്.

Next Post

മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ച്‌ ആറ് സംസ്ഥാനങ്ങള്‍

Tue May 4 , 2021
മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ച്‌ ആറ് സംസ്ഥാനങ്ങള്‍. പഞ്ചാബ്, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്‍ മുന്‍ഗണന നല്‍കുകയും ചെയ്യും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്സിനേഷന് മുന്‍ഗണന കൊടുക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടുന്ന നടപടികള്‍ ഉറപ്പാക്കണമെന്ന് മാധ്യമ സംഘടനകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2021 ഏപ്രിലില്‍ കൊവിഡ് ബാധിച്ച്‌ 52 മാധ്യമപ്രവര്‍ത്തകരാണ് മരിച്ചതെന്ന് ഗില്‍ഡ് […]

Breaking News

error: Content is protected !!