മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ച്‌ ആറ് സംസ്ഥാനങ്ങള്‍

മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ച്‌ ആറ് സംസ്ഥാനങ്ങള്‍. പഞ്ചാബ്, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്‍ മുന്‍ഗണന നല്‍കുകയും ചെയ്യും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്സിനേഷന് മുന്‍ഗണന കൊടുക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടുന്ന നടപടികള്‍ ഉറപ്പാക്കണമെന്ന് മാധ്യമ സംഘടനകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2021 ഏപ്രിലില്‍ കൊവിഡ് ബാധിച്ച്‌ 52 മാധ്യമപ്രവര്‍ത്തകരാണ് മരിച്ചതെന്ന് ഗില്‍ഡ് പറഞ്ഞു. വലിയ വെല്ലുവിളിയാണ് മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും ഓരോ ദിവസവും ഫീല്‍ഡില്‍ ഇറങ്ങി കൊവിഡ് പോരാളികളായാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

Next Post

ന്യൂഡല്‍ഹി: കോവിഡിൽ ഡൽഹി സർവകലാശാലക്ക്​ നഷ്​ടമായത്​ 15 ഓളം ഫാക്കൽറ്റി അംഗങ്ങളെ

Tue May 4 , 2021
ന്യൂഡല്‍ഹി: കോവിഡി​െന്‍റ രണ്ടാം തരംഗത്തില്‍​ രാജ്യത്തെ ഏറ്റവും വലിയ സര്‍വകലാശാലകളിലൊന്നായ ഡല്‍ഹി യൂനിവേഴ്​സിറ്റിക്ക്​ നഷ്​ടമായത്​ പതിനഞ്ചോളം അധ്യാപകരെയും ജീവനക്കാരെയും. ഇനിയും മരണത്തിന്​ വിട്ട്​ കൊടുക്കരുതെന്നും യുനിവേഴ്​സിറ്റിക്കുള്ളില്‍ കോവിഡ്​ ചികിത്സാ സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ടും​ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ കത്തെഴുതി. ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് 15 ഓളം ഫാക്കല്‍റ്റി അംഗങ്ങളെയും മുതിര്‍ന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെയും ഡല്‍ഹി സര്‍വകലാശലക്ക്​ നഷ്​ടമായത്​. ഏപ്രില്‍ 30 ന് കീഴടങ്ങിയ ജോയിന്‍റ്​ രജിസ്ട്രാര്‍ സുധീര്‍ ശര്‍മയാണ്​ ഇതില്‍ അവസാനത്തെ ഇര. […]

Breaking News

error: Content is protected !!