ന്യൂഡല്‍ഹി: കോവിഡിൽ ഡൽഹി സർവകലാശാലക്ക്​ നഷ്​ടമായത്​ 15 ഓളം ഫാക്കൽറ്റി അംഗങ്ങളെ

ന്യൂഡല്‍ഹി: കോവിഡി​െന്‍റ രണ്ടാം തരംഗത്തില്‍​ രാജ്യത്തെ ഏറ്റവും വലിയ സര്‍വകലാശാലകളിലൊന്നായ ഡല്‍ഹി യൂനിവേഴ്​സിറ്റിക്ക്​ നഷ്​ടമായത്​ പതിനഞ്ചോളം അധ്യാപകരെയും ജീവനക്കാരെയും.

ഇനിയും മരണത്തിന്​ വിട്ട്​ കൊടുക്കരുതെന്നും യുനിവേഴ്​സിറ്റിക്കുള്ളില്‍ കോവിഡ്​ ചികിത്സാ സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ടും​ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ കത്തെഴുതി.

ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് 15 ഓളം ഫാക്കല്‍റ്റി അംഗങ്ങളെയും മുതിര്‍ന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെയും ഡല്‍ഹി സര്‍വകലാശലക്ക്​ നഷ്​ടമായത്​. ഏപ്രില്‍ 30 ന് കീഴടങ്ങിയ ജോയിന്‍റ്​ രജിസ്ട്രാര്‍ സുധീര്‍ ശര്‍മയാണ്​ ഇതില്‍ അവസാനത്തെ ഇര.

യൂനിവേഴ്​സിറ്റിയിലെ നിരവധി സ്​റ്റാഫുകളാണ്​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളത്​.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്​മെന്‍റിലെ 70 ശതമാനം ഉദ്യോഗസ്ഥരാണ്​ കോവിഡ്​ പോസിറ്റീവായിട്ടുള്ളതെന്നും സര്‍വകലാശാല അധികൃതര്‍ വിശദീകരിക്കുന്നു.

ഈ ഒരു സാഹചര്യം പരിഗണിച്ച്‌​ ഡല്‍ഹിനേരിടുന്ന മെഡിക്കല്‍ സൗകര്യങ്ങളുടെ കുറവും, ഓക്​സിജന്‍ സൗകര്യങ്ങളും ഐ.സി.യു കിടക്കളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുകയാണ്​ വേണ്ടത്​.കാമ്ബസില്‍​ കോവിഡ്​ കെയര്‍ സെന്‍റര്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്​ സര്‍വകലാശാല ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന് കത്തും അയച്ചു. കോവിഡ്​ ബാധിതരായ ഫാക്കല്‍റ്റികള്‍ക്കും, സ്റ്റാഫുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ എന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി ആക്ടിംഗ് വൈസ് ചാന്‍സലര്‍ ജോഷി മാധ്യമങ്ങളോട്​ പറഞ്ഞു.

Next Post

മെ​ക്‌​സി​ക്കോ: മേ​ല്‍​പ്പാ​ത ത​ക​ര്‍​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെ​ട്രോ ട്രെ​യി​ന്‍ നി​ലം​പ​തി​ച്ചു​ - കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍ മ​രി​ച്ചു

Tue May 4 , 2021
മെ​ക്‌​സി​ക്കോ​യി​ല്‍ മേ​ല്‍​പ്പാ​ത ത​ക​ര്‍​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെ​ട്രോ ട്രെ​യി​ന്‍ നി​ലം​പ​തി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 60 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​തി​ല്‍ ഏ​ഴു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കാ​ണ് മെ​ട്രോ​പ്പാ​ലം ത​ക​ര്‍​ന്നു വീ​ണ​ത്. മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ ഒ​ലി​വോ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ള്‍ രാ​ത്രി 10 ന് (​ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30) ആ​യി​രു​ന്നു അ​പ​ക​ടം. ട്രെ​യി​ന്‍ ക​ട​ന്നു​പോ​കു​മ്ബോ​ള്‍ മേ​ല്‍​പ്പാ​ത​യു​ടെ ബിം ​ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. […]

Breaking News

error: Content is protected !!