മെ​ക്‌​സി​ക്കോ: മേ​ല്‍​പ്പാ​ത ത​ക​ര്‍​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെ​ട്രോ ട്രെ​യി​ന്‍ നി​ലം​പ​തി​ച്ചു​ – കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍ മ​രി​ച്ചു

മെ​ക്‌​സി​ക്കോ​യി​ല്‍ മേ​ല്‍​പ്പാ​ത ത​ക​ര്‍​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെ​ട്രോ ട്രെ​യി​ന്‍ നി​ലം​പ​തി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 60 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​തി​ല്‍ ഏ​ഴു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കാ​ണ് മെ​ട്രോ​പ്പാ​ലം ത​ക​ര്‍​ന്നു വീ​ണ​ത്. മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ ഒ​ലി​വോ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ള്‍ രാ​ത്രി 10 ന് (​ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30) ആ​യി​രു​ന്നു അ​പ​ക​ടം. ട്രെ​യി​ന്‍ ക​ട​ന്നു​പോ​കു​മ്ബോ​ള്‍ മേ​ല്‍​പ്പാ​ത​യു​ടെ ബിം ​ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

2020 മാര്‍ച്ചില്‍ താകുബായ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു യാത്രക്കാരന്‍ മരിക്കുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2015ല്‍ ഒാഷിയാനോ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Next Post

ഒമാന്‍: കോവിഡ് - റോയല്‍ ഒമാന്‍ പൊലീസിന്റെ വിവിധ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം

Tue May 4 , 2021
മസ്ക്കറ്റ്: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ വിവിധ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ട്രാഫിക്, പാസ്‌പോര്‍ട്ട്. റെസിഡന്‍സി, സിവില്‍ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പൊലീസ് സേവനങ്ങളും മേയ് ഒമ്ബത് മുതല്‍ 11 വരെയാണ് നിര്‍ത്തിവെക്കുക. സുപ്രീം കമ്മറ്റിയാണ് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയത്. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവ വഴി ഓണ്‍ലൈനായി സേവനങ്ങള്‍ ലഭ്യമാക്കും.

Breaking News

error: Content is protected !!