ബഹ്‌റൈന്‍: ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിച്ചില്ല – ഇന്ത്യയില്‍ നിന്നുള്ള ഏതാനും യാത്രക്കാര്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

മനാമ | കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിലെ ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള ഏതാനും യാത്രക്കാര്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇതേതുടര്‍ന്ന് ഇവര്‍ക്ക് മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏപ്രില്‍ 27 മുതല്‍ കൊവിഡ് നെഗറ്റീവ് പി. സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാണെന്നും എയര്‍ലൈന്‍സുകള്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് എത്തിയ ഗള്‍ഫ് എയര്‍ വിമാനത്തിലെ ഏഴ് യാത്രക്കാരാണ് ക്യു ആര്‍ കോഡ് പ്രശ്‌നം കാരണം കുടുങ്ങിയത്.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. അപ്പോള്‍ പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍ ബഹ്‌റൈന്‍ എമിഗ്രേഷനില്‍ ക്യു. ആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ നിശ്ചിത രൂപത്തില്‍ സര്‍ട്ടിഫിക്കറ്റ് കാണാന്‍ കഴിയാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ലബോറട്ടറിയില്‍ നിന്ന് ലഭിക്കുന്ന പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ രൂപത്തില്‍ തന്നെ ക്യു. ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്ബോഴും കാണണമെന്നാണ് നിബന്ധന. എന്നാല്‍ ചില യാത്രക്കാരുടെ സര്‍ട്ടിഫിക്കറ്റിലെ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ നിബന്ധന പ്രകാരം സര്‍ട്ടിഫിക്കറ്റ് വ്യക്തമല്ലായിരുന്നു. ഇതാണ് യാത്രക്കാര്‍ക്ക് വിനയായത്. ആറ് വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ക്കാണ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ബാധകമാക്കിയിട്ടുള്ളത്.

Next Post

യുഎഇക്കു പിറകെ ഒമാനും പ്രവേശനവിലക്ക് ദീര്‍ഘിപ്പിച്ചു

Tue May 4 , 2021
ന്യൂഡല്‍ഹി | യുഎഇക്കു പിറകെ ഒമാനും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് ദീര്‍ഘിപ്പിച്ചു. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇനിയൊരറിയിപ്പുണ്ടാകും വരെ പ്രവേശനവിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. ഈ മാസം 14 അവസാനിക്കുന്ന പ്രവേശന വിലക്കാണ് യുഎഇ നീട്ടിയത്.

Breaking News

error: Content is protected !!