യുഎഇക്കു പിറകെ ഒമാനും പ്രവേശനവിലക്ക് ദീര്‍ഘിപ്പിച്ചു

ന്യൂഡല്‍ഹി | യുഎഇക്കു പിറകെ ഒമാനും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് ദീര്‍ഘിപ്പിച്ചു. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇനിയൊരറിയിപ്പുണ്ടാകും വരെ പ്രവേശനവിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. ഈ മാസം 14 അവസാനിക്കുന്ന പ്രവേശന വിലക്കാണ് യുഎഇ നീട്ടിയത്.

Next Post

യുഎഇ: സ്വകാര്യ മേഖലയ്ക്ക് പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

Tue May 4 , 2021
യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍റിസോഴ്‍സസ് പ്രഖ്യാപിച്ചിരുന്നു.

Breaking News

error: Content is protected !!