കുവൈത്ത്: വാക്സിന്‍ സ്വീകരിക്കാത്ത താമസക്കാര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക്

കുവൈറ്റ് സിറ്റി: വാക്സിന്‍ സ്വീകരിക്കാത്ത താമസക്കാര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. വിലക്ക് ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. യാത്രാനിരോധനം ഈ മാസം 22 മുതല്‍ നിലവില്‍ വരും.

മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. രണ്ടാം ഡോസ് വാക്സിന്‍ വിതരണത്തിന് ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താമസക്കാര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഫൈസറിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസിന് ആറ് ആഴ്ച്ച വരെ കാത്തിരിക്കണം.ആസ്ട്രസെന്‍ക്ക വാക്സിന്‍ എടുത്തവര്‍ക്ക് നാല് മാസം കാത്തിരിക്കണം.ഏതെങ്കിലും കാരണത്താല്‍ രണ്ടാം ഡോസ് കിട്ടാതെ വരുന്നവര്‍ക്ക് വിലക്ക് ബാധകമല്ല.നിലവില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് പ്രവാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Next Post

ഇസ്രയേലില്‍ സിറിയയുടെ മിസൈല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

Wed May 5 , 2021
ദമാസ്‌കസ്: ഇസ്രയേല്‍ വടക്ക് കിഴക്ക് പ്രദേശത്ത് മിസൈല്‍ ആക്രമണം നടത്തിയെന്ന് സിറിയ. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. വടക്ക് പടിഞ്ഞാറന്‍ നഗരമായ ഹാഫേ, മസ്യാഫ്, എന്നീ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. പ്ലാസ്റ്റിക് ഫാക്‌ടറിയിലും തീരപ്രദേശത്തുമാണ് ആക്രമണം നടന്നത്. റോക്കറ്റുകള്‍ ലക്ഷ്യം കാണുന്നതിന് മുന്നോടിയായി സിറിയൻ മിസൈലുകള്‍ വെടിവച്ചു വീഴ്ത്തിയെന്നും ഇസ്രയേലി ആര്‍മി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റവരും മരണപ്പെട്ടവരും പ്രദേശവാസികള്‍ ആണെന്നും ഇതില്‍ […]

Breaking News

error: Content is protected !!