യുകെ: തൊഴിലാളി ദിനത്തില്‍ ശുചീകരണത്തൊഴിലാളിയുടെ രാജികത്ത്: ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങള്‍

ലണ്ടന്‍: ( 05.05.2021) തൊഴിലാളി ദിനത്തില്‍ ശുചീകരണത്തൊഴിലാളിയുടെ രാജികത്ത് ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങള്‍. ലണ്ടനിലെ എച്ച്‌ എസ് ബിസി ബാങ്കിലെ ശുചീകരണത്തൊഴിലാളിയുടെ രാജിക്കത്താണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്.

ജൂലി കസിന്‍ എന്ന സ്ത്രീയാണ് രാജിക്കത്ത് നല്‍കിയത്. 35 വര്‍ഷം ശുചീകരണത്തൊഴിലാളിയായി സേവനം ചെയ്ത ശേഷം 67-ാം വയസില്‍ വെള്ളിയാഴ്ചയാണ് രാജി വച്ചത്. സ്ഥാപനത്തിലെ സ്ത്രീകള്‍ അടക്കമുള്ള മറ്റ് ജീവനക്കാരുടെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ് ജൂലിയുടെ രാജിക്കത്ത്.സ്ഥാപനത്തില്‍ തനിക്ക് ലഭിച്ച സമീപനം ക്രൂരവും ആക്രമണ മനോഭാവത്തില്‍ കുറഞ്ഞത് അല്ലായിരുന്നുവെന്നും ജൂലി രാജിക്കത്തില്‍ വ്യക്തമാക്കുന്നു. മുന്‍പോട്ടുള്ള ജീവിതത്തില്‍ മറ്റുള്ളവരോട് കരുണ കാണിക്കണമെന്നും ആരും ഒരു ശുചീകരണത്തൊഴിലാളിയേക്കാളും മികച്ചവരല്ലെന്നും വ്യക്തമാക്കിയാണ് ജൂലി കത്ത് അവസാനിപ്പിക്കുന്നത്. തൊഴിലിടത്തില്‍ കടുത്ത അവഗണന ശുചീകരണ തൊഴിലാളികള്‍ നേരിടുന്നുണ്ടെന്നും ജൂലി കൂട്ടിച്ചേര്‍ത്തു.

ജൂലിയുടെ മകനാണ് അമ്മയുടെ രാജിക്കത്ത് ട്വിറ്ററില്‍ പങ്കുവച്ചത്. തൊഴിലാളി ദിനത്തില്‍ പങ്കുവച്ച ഈ രാജിക്കത്തിനെ അനുകൂലിച്ച്‌ നിരവധി പേര്‍ രംഗത്തെത്തി.

Next Post

എ.​സി പൊ​ട്ടി​ത്തെ​റി​ച്ച്‌ ബെ​ല്ലാ​രി​യി​ല്‍ പേ​രാമ്പ്ര സ്വദേശികൾ മരിച്ചു

Thu May 6 , 2021
പേ​രാ​മ്ബ്ര: കോഴിക്കോട് പേരാമ്ബ്ര ദ​മ്ബ​തി​ക​ള്‍ ബെ​ല്ലാ​രി​യി​ല്‍ എ.​സി പൊ​ട്ടി​ത്തെ​റി​ച്ച്‌ മ​രി​ച്ചു. ബെ​ല്ലാ​രി​യി​ലെ ബി​സി​ന​സു​കാ​ര​നും പേ​രാ​മ്ബ്ര​യി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​യു​മാ​യി​രു​ന്ന പേ​രാ​മ്ബ്ര കോ​ടേ​രി​ച്ചാ​ല്‍ അ​പ്പ​ക്ക​ല്‍ ജോ​യി (67) ഭാ​ര്യ ഉ​ഷ (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ഉ​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് വി​ന്‍​ഡോ എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ് ചി​കി​ത്സ​ക്കി​ടെ ഉ​ഷ ബു​ധ​നാ​ഴ്ച കാ​ല​ത്തും ജോ​യി ഉ​ച്ച​യോ​ടെ​യു​മാ​ണ് മ​രി​ച്ച​ത്.മ​ക്ക​ള്‍: ശി​ഖ, സു​ബി​ന്‍. മ​രു​മ​ക​ന്‍: ജോ​ര്‍​ജ് എ​ഡി​സ​ണ്‍ ചീ​രാ​ന്‍.

You May Like

Breaking News

error: Content is protected !!