കേരളത്തിൽ ഇടതു പക്ഷത്തിന്റെ ഐതിഹാസിക വിജയം ആഘോഷമാക്കി ലണ്ടൻ മലയാളികളും; വൈറലായി വീഡിയോ!

ലണ്ടൻ: കേരളത്തിൽ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയ ചരിത്ര നേട്ടം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹവും.

അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത കമ്മ്യുണിസ്റ് പാർട്ടിയുടെ ചുവപ്പ് പതാകയുമായി യുകെയിലെ ഇടതു പക്ഷ പ്രവർത്തകർ ലണ്ടനിൽ പ്രകടനം നടത്തി. ലണ്ടൻ നഗരത്തിന്റെ ദൃശ്യ പ്രതീകമായ ടവർ ബ്രിഡ്ജിന് മുന്നിലൂടെയാണ് പാർട്ടി പ്രവർത്തകർ പ്രകടനമായെത്തിയത്. ശരീഫ്, ബേസിൽ വർഗീസ്, സിയാഹുൽ ഹഖ്, റിഫ്അത്ത്, അൻവർ എന്നിവർ പങ്കെടുത്തു.

പ്രസ്തുത വീഡിയോ ആണ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ ഒരു മില്യണിൽ അധികം പേർ ഈ വീഡിയോ കണ്ടിട്ടുണ്ട്.

വീഡിയോ കാണാം …..

https://www.facebook.com/watch/?v=1837696263074574

Next Post

സംസ്ഥാനത്ത് തീവണ്ടി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

Thu May 6 , 2021
തിരുവനന്തപുരം : സംസ്ഥാനത്ത് തീവണ്ടി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. 12 എക്‌സ്പ്രസ് തീവണ്ടികളുള്‍പ്പെടെ 37 സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്. ഈ മാസം 31 വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനത്തിന് ലോക് ഡൗണുമായി ബന്ധമില്ലെന്നും, യാത്രക്കാരുടെ എണ്ണം കുറഞ്ഞത് പരിഗണിച്ചാണ് നടപടിയെന്നും റെയില്‍വേ അറിയിച്ചു. കണ്ണൂര്‍ ജനശതാബ്ദി, വഞ്ചിനാട്, എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്,ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി – എറണാകുളം, മംഗലാപുരം – തിരുവനന്തപുരം, നിസാമുദ്ധീന്‍ – തിരുവനന്തപുരം […]

You May Like

Breaking News

error: Content is protected !!