അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈൻ സംവിധാനം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശ്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി പാസിന് അപേക്ഷിക്കാന്‍ സാധിക്കും. കേരള പൊലിസിന്റെ https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.

പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ പാസിനായി അപേക്ഷിക്കുമ്ബോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച്‌ സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുമതി പത്രം ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുപയോഗിച്ച്‌ യാത്ര ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയും ഒപ്പം കരുതണം.

മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ് അനുവദിക്കുക.

ദിവസ വേതനക്കാരായ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാന്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാസില്ലാതെയും യാത്ര ചെയ്യാം. അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കരുതണം.

അടുത്തുള്ള കടകളില്‍ അവശ്യസാധനങ്ങളും മരുന്നും വാങ്ങാനായി സത്യപ്രസ്താവന നല്‍കിയാല്‍ മതിയാകും. ഇതിന്റെ മാതൃകയും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാതൃകയില്‍ വെള്ള പേപ്പറില്‍ എഴുതിയ സത്യപ്രസ്താവനയും സ്വീകരിക്കും. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച്‌ പാസിന് അപേക്ഷ നല്‍കാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.

Next Post

അത്യാവശ്യഘട്ടങ്ങളിലല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യണ്ടെന്ന് സുപ്രീം കോടതി

Sat May 8 , 2021
ന്യൂഡല്‍ഹി: അത്യാവശ്യഘട്ടങ്ങളിലല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യണ്ടെന്ന് സുപ്രീം കോടതി. ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ തിരക്ക് ഒഴിവാക്കാനാണ് നടപടി. ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനകള്‍ കൃത്യമായി നടത്തിയെന്ന് ഉറപ്പാക്കണമെന്നും സുപ്രീം കോടതി ജയില്‍ അധികൃതരോട് പറഞ്ഞു. കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതനുസരിച്ച്‌ തടവുകാര്‍ക്ക് പരോള്‍ നല്‍കാനും […]

Breaking News

error: Content is protected !!