യു.കെ: ഓ​ഗസ്റ്റ് മാസത്തോടെ ബ്രിട്ടൻ പൂർണ്ണമായി കൊവിഡ് മുക്തമാകും; ശുഭപ്രതീക്ഷ പങ്കുവച്ച് വാക്സീൻ ടാസ്ക് ഫോഴ്സ് മേധാവി

ലണ്ടന്‍: ബ്രിട്ടണില്‍ ഓഗസ്റ്റ് മാസത്തോടെ കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ബ്രിട്ടണ്‍ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ക്ലൈവ് ഡിക്‌സ് ഡെയ്‌ലി വ്യക്തമാക്കി.

വാക്സിനേഷന്‍ പദ്ധതികള്‍ 2022 തുടക്കം വരെ തുടരാവുന്നതാണെന്നും അദ്ദേഹം വ്യക്‌തമാക്കി . ഈ വര്‍ഷം അവസാനമാകുമ്ബോഴേക്കും എല്ലാവരിലേക്കും വാക്സീന്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു . ജൂലൈ അവസാനത്തോടെ എല്ലാവര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനുള്ള നടപടികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

Next Post

യു.എസ്.എ: താമസിക്കുന്ന വീടിന് തീയിട്ട കേസില്‍ സ്ത്രീ അറസ്റ്റില്‍

Sat May 8 , 2021
വാഷിങ്ടണ്‍: താമസിക്കുന്ന വീടിന് തീയിട്ട കേസില്‍ സ്ത്രീ അറസ്റ്റില്‍. യു.എസിലെ മേരിലാന്‍ഡില്‍ താമസിക്കുന്ന ഗെയില്‍ മെറ്റ് വാലി(47)യെയാണ് അധികൃതര്‍ പിടികൂടിയത്. വീടിന് തീയിട്ട ശേഷം ഇവര്‍ വീട്ടുമുറ്റത്ത് കസാരയിട്ടിരുന്നു വീട് കത്തുന്നത് ആസ്വദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഗെയിലിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 29-ന് ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് തീയിട്ട ശേഷം ഗെയില്‍ മുറ്റത്തേക്ക് വന്ന് കസേരയിട്ട് ഇരിക്കുകയായിരുന്നു. വീട് കത്തിയമരുമ്ബോഴും യാതൊരു […]

Breaking News

error: Content is protected !!