ഒരു കഞ്ഞിക്ക്​ 1350 രൂപ! കേരളത്തിലെ സ്വകാര്യ ആശുപത്രികൾ നടത്തുന്നത്​ കൊള്ളയെന്ന്​ ഹൈകോടതി

െകാ​ച്ചി: സാ​ധാ​ര​ണ ക​ഞ്ഞി​ക്കു​പോ​ലും ഒ​രു ദി​വ​സം 1350 രൂ​പ ഈ​ടാ​ക്ക​ു​ന്ന ത​ര​ത്തി​ലു​ള്ള കൊ​ള്ള​യാ​ണ്​ കോ​വി​ഡ്​ ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന്​ ഹൈ​കോ​ട​തി. വ​ള​രെ മോ​ശ​മാ​യ, അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലും ഭീ​മ​മാ​യ തു​ക​യാ​ണ് ആ​ശു​പ​ത്രി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്. ഒ​േ​ട്ട​റെ പ​രാ​തി​ക​ള്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌​ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ശ​ു​പ​ത്രി​ക​ളു​ടെ ഇൗ ​ന​ട​പ​ടി അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ബി​ല്ലു​ക​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​ ജ​സ്​​റ്റി​സ്​ ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ നീ​തീ​ക​ര​ണ​മി​ല്ലാ​ത്ത​വി​ധം ചി​കി​ത്സ​ച്ചെ​ല​വ്​ ഇൗ​ടാ​ക്കി​യ സാ​ഹ​ച​ര്യ​മാ​ണ്​​ ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മാ​ക്കി​യ​ത്.

ക​ഞ്ഞി​ക്ക്​ മാ​ത്ര​മ​ല്ല, ഒ​രു ഡോ​ളോ ഗു​ളി​ക​ക്ക്​ 25 രൂ​പ​യാ​ണ് വാ​ങ്ങി​യ​ത്. മ​ഹാ​മാ​രി​ക്കാ​ല​ത്ത് പാ​വ​പ്പെ​ട്ട​വ​നെ​ന്നോ പ​ണ​ക്കാ​ര​നെ​ന്നോ ഇ​ല്ല. അ​തി​നാ​ല്‍, സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി​യ ചി​കി​ത്സാ​നി​ര​ക്ക്​ ന്യാ​യ​മാ​ണ്.

ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നി​ര​ക്കു​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച അ​തേ തു​ക​ക്കേ ന​ട​ത്താ​വൂ എ​ന്ന​ത​ട​ക്ക​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്​ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലു​ള്ള​ത്. മ​റ്റ്​ കോ​വി​ഡ്​​സ്ഥി​രീ​ക​ര​ണ ടെ​സ്​​റ്റു​ക​ള്‍​ക്കും അ​ധി​ക​തു​ക ഈ​ടാ​ക്കാ​നാ​വി​ല്ല. ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍​നി​ന്ന് ദി​വ​സം ര​ണ്ട് പി.​പി.​ഇ കി​റ്റി‍െന്‍റ​യും ഐ.​സി.​യു രോ​ഗി​ക​ളി​ല്‍​നി​ന്ന് അ​ഞ്ച് പി.​പി.​ഇ കി​റ്റി‍െന്‍റ​യും തു​ക​യേ ഇ​ടാ​ക്കാ​വൂ. പ​ര​മാ​വ​ധി ചി​ല്ല​റ വി​ല​യി​ല്‍​നി​ന്ന്​ ഒ​ട്ടും വ​ര്‍​ധ​ന​യും പാ​ടി​ല്ല.

കോ​വി​ഡ്​ ചി​കി​ത്സ​യു​ടെ​യും മ​രു​ന്നു​ക​ളു​െ​ട​യും വ​സ്തു​ക്ക​ളു​ടെ​യും ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ളു​ടെ​യും നി​ര​ക്കു​ക​ള്‍ ആ​ശു​പ​​ത്രി​ക്ക്​ മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. ഇ​തി​ല​ധി​കം തു​ക ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ങ്ങ​രു​ത്. വെ​ബ്സൈ​റ്റു​ക​ളി​ലും നി​ര​ക്കു​ക​ള്‍ കൃ​ത്യ​മാ​യി പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. ഏ​തു​സ​മ​യ​ത്തും ഇ​ത്​ പ​രി​ശോ​ധി​ക്കാ​നാ​ക​ണം. കേ​ര​ള ഷോ​പ്​​സ്​ ആ​ന്‍​ഡ്​ ക​മേ​ഴ്സ്യ​ല്‍ എ​സ്​​റ്റാ​ബ്ലി​ഷ്മെന്‍റ്​ ആ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ബ്സൈ​റ്റി​ലേ​ക്ക് ഇ​തി‍െന്‍റ ലി​ങ്കു​ക​ള്‍ ന​ല്‍​ക​ണം. പ​രാ​തി​ക​ള്‍ കേ​ള്‍​ക്കാ​നും പ​രി​ഹ​രി​ക്കാ​നു​മു​ള്ള അ​വ​കാ​ശം ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​ക്കാ​ണ്. സി.​കെ. പ​ത്മാ​ക​ര​ന്‍ ചെ​യ​ര്‍​മാ​നും ഡോ. ​വി. രാ​ജീ​വ​ന്‍, ഡോ. ​വി.​ജി. പ്ര​ദീ​പ്​ കു​മാ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ്​ അ​പ്പ​ല​റ്റ്​ അ​തോ​റി​റ്റി. അ​മി​ത​നി​ര​ക്ക്​ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ അ​ന്തി​മ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​ത്​ ഈ ​സ​മി​തി​യാ​കും. ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ണ്‍ ന​മ്ബ​റു​ക​ള്‍ കേ​ര​ള ഷോ​പ്​​സ്​ ആ​ന്‍​ഡ്​ ക​മേ​ഴ്സ്യ​ല്‍ എ​സ്​​റ്റാ​ബ്ലി​ഷ്മെന്‍റ്​ ആ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ബ്സൈ​റ്റി​ല്‍ ഉ​ണ്ടാ​കും.

അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലെ പ​ല നി​ര്‍​ദേ​ശ​ങ്ങ​ളും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ത​ങ്ങ​ള്‍​ക്ക് സ​ബ്സി​ഡി​ക​ളൊ​ന്നും ന​ല്‍​കു​ന്നി​ല്ലെ​ന്നും ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ വാ​ദി​ച്ചു. ന​ഷ്​​ടം സ​ഹി​ക്കേ​ണ്ടി​വ​രു​മെ​ങ്കി​ലും സേ​വ​നം എ​ന്ന നി​ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്ക് അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന്​ എം.​ഇ.​എ​സ് ആ​ശു​പ​ത്രി അ​റി​യി​ച്ചു. നേ​ര​ത്തേ അ​മി​ത ബി​ല്ല്​ ല​ഭി​ച്ച​വ​ര്‍ ഡി.​എം.​ഒ​യെ സ​മീ​പി​ച്ചാ​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ു.

വൈ​ദ്യു​തി നി​ര​ക്കി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വേ​ണ​മെ​ങ്കി​ല്‍ പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ല്‍സ് അ​സോ​സി​യേ​ഷ​ന് സ​ര്‍ക്കാ​റി​െന്‍റ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്താ​മെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്​ ര​ണ്ടാ​ഴ്​​ച ന​ട​പ്പാ​ക്കി​യ​ശേ​ഷം മാ​റ്റ​ങ്ങ​ള്‍ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ പ​രി​ഗ​ണി​ക്ക​ാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Next Post

ചെന്നൈ: അമിത്ഷായുടെ കൈയില്‍ വിലങ്ങുവച്ച ഉദ്യോഗസ്ഥനെ വിജിലന്‍സ് തലപ്പത്തിരുത്തി സ്റ്റാലിന്‍, നിര്‍ണായക നീക്കം ചില ലക്ഷ്യങ്ങളോടെ

Tue May 11 , 2021
ചെന്നൈ: ബി ജെ പിയെ നഖശിഖാന്തം എതിര്‍ക്കുന്ന സ്റ്റാലിന്‍റെ പുതിയ മന്ത്രിസഭ അടിമുടി പുതുമ നിറഞ്ഞതാണ്. വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും പ്രതിപക്ഷ പോരാട്ടങ്ങള്‍ക്ക് പലപ്പോഴും ചുക്കാന്‍ പിടിച്ചിട്ടുളള സ്റ്റാലിന്‍ മന്ത്രിസഭയ്‌ക്ക് പുറത്ത് നടത്തിയ ധീരമായ നീക്കമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ​​തമിഴ്‌നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി പ്രശസ്‌ത ഐ പി എസ് ഉദ്യോഗസ്ഥന്‍ പി കന്തസ്വാമിയെ ആണ് സ്റ്റാലിന്‍ നിയമിച്ചിരിക്കുന്നത്. ഡി ജി പി റാങ്കോടു കൂടിയാണ് കന്തസ്വാമിയെ […]

You May Like

Breaking News

error: Content is protected !!