യുകെ: ലണ്ടൻ ഡെപ്യുട്ടി മേയറായി ഇന്ത്യൻ വംശജൻ

കഴിഞ്ഞയാഴ്ച ലണ്ടന്‍ മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സാദിഖ് ഖാന്‍ ഇന്ത്യയില്‍ ജനിച്ച രാജേഷ് അഗര്‍വാളിനെ ലണ്ടനിലെ ബിസിനസ് ചുമതലയുള്ള ഡെപ്യൂട്ടി മേയറായി വീണ്ടും നിയമിച്ചു.
ഔദ്യോഗിക പ്രസ്താവനയില്‍ സാദിഖ് ഖാന്‍ തന്റെ രണ്ടാം ഊഴത്തില്‍ ജോലികള്‍ക്കാണ്’ മുന്‍‌ഗണന നല്‍കുന്നതെന്നും ലണ്ടന്‍ നഗരം വീണ്ടെടുക്കുന്നതിനു വേണ്ടി ലണ്ടനിലെ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും അറിയിച്ചു.

1977ല്‍ ഇന്‍ഡോറില്‍ ജനിച്ച അഗര്‍വാളിന്റെ ബാല്യം ഒറ്റമുറി വീട്ടിലായിരുന്നു എന്ന് മുമ്ബ് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്‍ഡോറിലെ സെയിന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അവിടത്തെ പ്രസ്റ്റീജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ചിലുമായിരുന്നു പഠനം. ബിസിനസില്‍ ബി എയും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ എം എയും നേടി.

1999 മുതല്‍ ഛണ്ഡീഗഢിലെ വെബ് ഡിസൈന്‍ കമ്ബനിയില്‍ ജോലി ചെയ്ത അദ്ദേഹത്തിന്റെ പ്രതിമാസം വെറും 5000 രൂപയായിരുന്നു ശമ്ബളം. അഗര്‍വാള്‍ 2001ല്‍ ലണ്ടനിലേക്ക് വിമാനം കയറുമ്ബോള്‍ പോക്കറ്റില്‍ വെറും 200 പൗണ്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ ജോലി ചെയ്യവേ ബാങ്ക് വായ്പയെടുത്ത് സ്വന്തം ബിസിനസ് തുടങ്ങി.

2005ല്‍ ദാവ്ദ്രയുമായി ചേര്‍ന്ന് റാഷണല്‍ എഫ് എക്‌സ് എന്ന വിദേശനാണയ കൈമാറ്റ കമ്ബനി (money transfer company) തുടങ്ങി. കമ്ബനി വേഗം വളര്‍ന്നു. 2006 – 2007ല്‍ യു കെയില്‍ അതിവേഗം വളര്‍ന്ന കമ്ബനികളില്‍ ഒന്നായിരുന്നു അത്. 2006ല്‍ തന്നെ 10 ലക്ഷം പൗണ്ടിന്റെ ലാഭമുണ്ടാക്കി കമ്ബനി. 2014ല്‍ സെന്‍ഡ്‌പേ എന്ന മറ്റൊരു കമ്ബനി കൂടി അദ്ദേഹം സ്ഥാപിച്ചിരുന്നു.

ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കുമായുള്ള അന്തര്‍ദ്ദേശീയ പണ കൈമാറ്റച്ചെലവ് കുറയ്ക്കുവാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന കമ്ബനികളായിരുന്നു ഇവ രണ്ടും. രാപ്പകല്‍ നോക്കാതെ അധ്വാനിച്ച അദ്ദേഹം വിപണിയുടെ വ്യാപ്തി തിരിച്ചറിഞ്ഞ് കഠിനമായി പ്രവര്‍ത്തിച്ചിരുന്നു. കഠിനാധ്വാനത്തിന് പകരം വെക്കാന്‍ ഒന്നുമില്ല എന്നതാണ് അഗര്‍വാളിന്റെ വിജയമന്ത്രം.

ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് അഗര്‍വാളിനെ ആദ്യമായി നിയമിച്ചത് 2016ലാണ്. ബ്രെക്സിറ്റ്, കോവിഡ് പാന്‍ഡെമിക്ക് എന്നിവ മൂലമുണ്ടായ പ്രതിസന്ധിയില്‍ അദ്ദേഹം ലണ്ടനിലെ സിറ്റിഹാളില്‍ ഇരുന്ന് ബിസിനസ്, സാമ്ബത്തിക മേഖലകളെ നിയന്ത്രിച്ചു. യു കെ – ഇന്ത്യ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി അദ്ദേഹം ഇന്ത്യന്‍ ഇടനിലക്കാരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

പരിസ്ഥിതി, ഊര്‍ജം എന്നിവയുടെ ഡെപ്യൂട്ടി മേയറായി ഷെര്‍ലി റോഡ്രിഗസിനെയും ഖാന്‍ നിലനിര്‍ത്തിയിട്ടുണ്ട്. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലാണ് റോഡ്രിഗസ് ജനിച്ചത്. തീരദേശ ഇന്ത്യന്‍ സംസ്ഥാനമായ ഗോവയിലെ സിയോലിം, അല്‍ഡോണ എന്നീ ഗ്രാമങ്ങളില്‍ അവളുടെ കുടുംബത്തിന് വേരുകളുണ്ട്. 1967ലാണ് ഈ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്.

‘ഞങ്ങളെ കൂടുതല്‍ അടുപ്പിക്കുന്ന പാലങ്ങള്‍ നിര്‍മ്മിക്കാന്‍ എന്നാലാവുന്നതെല്ലാം ചെയ്യാന്‍ ഈ രണ്ടാം പദം ഉപയോഗിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. അടുത്ത മൂന്ന് വര്‍ഷക്കാലം എന്റെ ടീമിനൊപ്പം എല്ലാ ലണ്ടന്‍കാര്‍ക്കും പ്രയോജനം എത്തിക്കാന്‍ ഞാന്‍ അശ്രാന്തമായി പ്രവര്‍ത്തിക്കും,’ – ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Next Post

ഒരാളില്‍ ആദ്യ ഡോസും രണ്ടാം ഡോസും വ്യത്യസ്ത വാക്‌സിനുകള്‍ കുത്തിവെച്ചാല്‍ സംഭവിക്കുന്നതെന്ത്; പഠന റിപ്പോര്‍ട്ട് പുറത്ത്

Fri May 14 , 2021
ഫ്രാന്‍സ്: കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമിത്തലാണ് ലോകരാജ്യങ്ങള്‍. വാക്‌സിന്‍ കുത്തിവെയ്പ്പിലൂടെ രോഗബാധ നിയന്ത്രിക്കാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് അതേ വാക്‌സിന്‍ തന്നെ രണ്ടാം ഡോസ് നല്‍കണമെന്നാണ് നിര്‍ദേശം. ഒരാളില്‍ തന്നെ വ്യത്യസ്ത വാക്‌സിനുകള്‍ ഉപയോഗിക്കാമോയെന്നും അങ്ങനെ ഉപയോഗിക്കുകയാണെങ്കില്‍ എന്തെങ്കിലും പാര്‍ശ്വഫലം ഉണ്ടാകുമോയെന്നും പൊതുവേ ഉയരുന്ന സംശയമാണ്. ജനങ്ങളുടെ സംശയങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ഗവേഷകര്‍ നടത്തിയ ഗവേഷണങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഫ്രാന്‍സില്‍ നടത്തിയ […]

Breaking News

error: Content is protected !!