യു.കെ: 200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകളുമായി ഇന്ത്യയിലേക്ക് പറന്ന പൈലറ്റിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദരം

ലണ്ടന്‍: 200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി ഇന്ത്യയിലേക്ക് പറന്ന പൈലറ്റും ഖല്‍സ വളണ്ടിയറുമായ ജസ്പാല്‍ സിങ്ങിനെ ആദരിച്ച്‌ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍‌. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ജസ്പാലിന്‍റെ സേവനം വിലമതിക്കാനാവാത്തതെന്ന് അദ്ദേഹത്തിന് അയച്ച കത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

വിര്‍ജിന്‍ അറ്റ്ലാന്‍റികി’ന്റെ പൈലറ്റാണ് ജസ്പാല്‍ സിങ്. കോവിഡ് രണ്ടാം തരം​ഗ വ്യാപനം ഇന്ത്യയില്‍ രൂക്ഷമാകുമ്ബോള്‍ രാജ്യത്തിന് വേണ്ടി കഴിയുന്നത് ചെയ്യണമെന്നുണ്ടായിരുന്നു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും മറ്റുള്ളവരും വളരെ പെട്ടെന്ന് തന്നെ ഖല്‍‌സ എയ്ഡ് ഇന്‍റര്‍നാഷണലിലേക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവനയായി നല്‍കിയത് അത്ഭുതപ്പെടുത്തി. ഇതേതുടര്‍ന്ന് വിര്‍ജിന്‍ അറ്റ്ലാന്‍റിക്കുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇന്ത്യയിലേക്ക് പറക്കാന്‍ അനുമതിയും നല്‍കി -ജസ്പാല്‍ വ്യക്തമാക്കി.

Next Post

യു.എസ്.എ: മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

Fri May 14 , 2021
ന്യൂജഴ്സി: പതിനഞ്ച് വയസ് പ്രായമുള്ള (ട്രിപ്ലറ്റ്) മൂന്നു ഇന്ത്യന്‍ അമേരിക്കന്‍ സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി 2,80,000 ഡോളര്‍ പിരിച്ചെടുത്തു. ന്യൂജഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലിറ്റില്‍ മെന്റേഴ്സ്’ എന്ന നോണ്‍ പ്രോഫിറ്റ് സംഘടനയുടെ സ്ഥാപകരാണ് ഈ മൂന്നു സഹോദിമാര്‍. ഇന്ത്യയുടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തെ തരണം ചെയ്യുവാന്‍ തങ്ങള്‍ ജനങ്ങളോട് ചോദിച്ചു വാങ്ങിയതാണ് ഈ തുകയെന്നും, ഓക്സിജന്‍, വാക്സിന്‍ എന്നിവ അടിയന്തരമായി ഇന്ത്യയില്‍ ലഭിക്കുന്നതിനാണ് ഈ […]

Breaking News

error: Content is protected !!