ഡയാനയുടെ വിവാദ അഭിമുഖം : ബി.ബി.സി മുന്‍ മേധാവി വിവാദക്കുരുക്കിൽ !

ലണ്ടന്‍ : ഡയാന രാജകുമാരിയുമായുള്ള വിവാദ അഭിമുഖം വീണ്ടും വാര്‍ത്തകളില്‍ നിറയുമ്ബോള്‍,അഭിമുഖം പ്രസിദ്ധീകരിച്ച സമയത്ത് ബി.ബി.സി ന്യൂസ് ആന്റ് കറന്റ് അഫയേഴ്സ് മേധാവിയായിരുന്ന ടോണി ഹാള്‍ ബ്രിട്ടന്‍ നാഷണല്‍ ഗാലറി ബോര്‍ഡ് ചെയര്‍മാന്‍ പദവി രാജിവെച്ചു. മാധ്യമ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ ബഷീറിന് അഭിമുഖം ലഭിച്ചതിനെക്കുറിച്ച്‌ നടന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ടോണി ഹാള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു.

ഗാലറിയില്‍ തുടര്‍ന്നും തന്റെ സാന്നിധ്യം ഉണ്ടാകുന്നത് പുതിയ വിവാദങ്ങളുടെ സാഹചര്യത്തില്‍ ആ സ്ഥാപനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതുന്നതുകൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്ന് ടോണി ഹാള്‍ പ്രസ്താവനയില്‍പറഞ്ഞു.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ താന്‍ വളരെയധികം ഖേദിക്കുന്നുവെന്നും എന്നാല്‍ നേതൃത്വപാടവം എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കല്‍ കൂടിയാണെന്ന് മനസ്സിലാക്കുന്നുവെന്നും ഹാള്‍ വ്യക്തമാക്കി. ഹാള്‍ 2013 മുതല്‍ 2020 വരെ ബി.ബി.സി ഡയറക്ടര്‍ ജനറല്‍ പദവി വഹിച്ചിരുന്നു.

അന്ന് മാര്‍ട്ടിന്‍ ബഷീര്‍അഭിമുഖം ലഭിക്കുന്നതിനുവേണ്ടി സ്വീകരിച്ച തെറ്റായ മാര്‍ഗങ്ങളെക്കുറിച്ച്‌ ബി.ബി.സി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നുവെങ്കിലും അത് മറച്ചുവെക്കപ്പെട്ടുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

തങ്ങളുടെ മാതാവിന്റെ മരണവും അഭിമുഖവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഡയാനയുടെ മക്കളായ വില്യമും ഹാരിയും കുറ്റപ്പെടുത്തിയിരുന്നു.

Next Post

'മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കു​േമ്പാൾ നിങ്ങളുടെ ശബ്​ദമുയരരുത്​' - ടി.വി ചർച്ചയിൽ ബാബാ രാംദേവിന്‍റെ വായടപ്പിച്ച്​ ഡോ. ​ജയേഷ്​ ലെലെ

Tue May 25 , 2021
ന്യൂഡല്‍ഹി: എല്ലാറ്റിനെയും വിമര്‍ശിക്കുകയും എല്ലാവരെയും കടന്നാക്രമിക്കുകയുമൊക്കെ ചെയ്യുന്ന ബാബാം രാദേവ്​ ആ ആ​േക്രാശത്തിനുമുന്നില്‍ ചൂളിപ്പോയി. ചാനല്‍ ചര്‍ച്ചക്കിടെ താന്‍ സംസാരിച്ചുകൊണ്ടിരിക്കു​േമ്ബാള്‍ എതിര്‍ത്ത്​ സംസാരിക്കാന്‍ തുടങ്ങിയ രാംദേവിനോട്​, ‘മിണ്ടാതിരുന്നോണം, ഞാന്‍ സംസാരിക്കു​േമ്ബാള്‍ നിങ്ങളുടെ ശബ്​ദമുയരരുത്​’ എന്ന്​ കടുപ്പിച്ച്‌​ പറഞ്ഞ ഡോ. ജയേഷ്​ ലെലെയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. രാജ്യത്തെ ഡോക്​ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ ​അസോസിയേഷന്‍റെ സെക്രട്ടറി ജനറല്‍ ഡോ. ജയേഷ്​ ലെലെ, ആജ്​തക്​ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ്​ […]

Breaking News

error: Content is protected !!