വാക്‌സിനേഷന്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷ – സ്പുട്‌നിക് വാക്‌സിന്റെ ഉല്‍പ്പാദനം ഇന്ത്യയില്‍ തുടങ്ങി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് കൂടുതല്‍ പ്രതീക്ഷ പകര്‍ന്ന് റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് അഞ്ചിന്റെ ഉല്‍പ്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള പനാസിയ ബയോടെക്ക് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഉല്‍പ്പാദനത്തിന് തുടക്കമിട്ടത്. പ്രതിവര്‍ഷം 10 കോടി വാക്‌സിന്‍ ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം.

കോവാക്‌സിനും കോവിഷീല്‍ഡിനും പിന്നാലെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്നാമത്തെ വാക്‌സിനാണ് റഷ്യയുടെ സ്പുട്‌നിക്. ഏപ്രില്‍ 12നാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.

ഇതിന്റെ ഉല്‍പ്പാദനത്തിന് രാജ്യത്ത് തന്നെ തുടക്കം കുറിച്ചത് വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

പനാസിയ ബയോടെക്കിന്റെ ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ ആദ്യ ബാച്ച്‌ റഷ്യയിലേക്ക് അയക്കും. സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ഗാമലിയയിലെ ലാബില്‍ ഗുണമേന്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയിലേക്ക് അയക്കുക. ലോകാരോഗ്യ സംഘടനയുടെ ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫാക്ടറി സംവിധാനമാണ് പനാസിയ ബയോടെക്കില്‍ ഉള്ളതെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രസ്താവനയില്‍ പറയുന്നു.

Next Post

നിര്‍മ്മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം - വയനാട്ടിലും ഇടുക്കിയിലും മലഞ്ചരക്ക് കടകള്‍ രണ്ട് ദിവസം തുറക്കാന്‍ അനുമതി

Mon May 24 , 2021
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനിടെ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കി. നിശ്ചിത ദിവസം കട തുറക്കാന്‍ അനുവദിക്കും. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കും. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. വാഹനങ്ങള്‍ തടയാന്‍ പാടി്ല്ല. വയനാട്ടിലും ഇടുക്കിയിലും മലഞ്ചരക്ക് കടകള്‍ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസം മലഞ്ചരക്ക് കടകള്‍ തുറക്കാനും […]

You May Like

Breaking News

error: Content is protected !!