യുകെ: മഹാമാരികള്‍ക്ക് തടയിടാന്‍ പുതിയ സംവിധാനവുമായി പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍

ലണ്ടന്‍: യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മഹാമാരിക്ക് പിന്നാലെ പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍. പുതിയ കോവിഡ് വകഭേദങ്ങളെയും മറ്റ് പുതിയ രോഗങ്ങളും കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയെ ലോകം മുഴുവന്‍ എവിടെയൊക്കെ വ്യാപിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുകയും അത്‌ വഴി ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഇല്ലാതെയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇറ്റലിയും യൂറോപ്യന്‍ യൂണിയനും സംഘടിപ്പിച്ച ഗ്ലോബല്‍ ഹെല്ത്ത് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇനി മറ്റൊരു വൈറസ് വ്യാപനത്തിലേക്ക് പോകാതിരിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ നൂറ്റാണ്ടിന് അനുയോജ്യമായ ഒരു രോഗനിരീക്ഷണ സംവിധാനം നടപ്പാക്കേണ്ടത് കാലത്തിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് വഴി ഒരു രോഗം കണ്ടെത്തുകയാണെങ്കില്‍ അത് തടയുകയോ ചികില്‍സിച്ചു ഭേദമാകുകയോ ചെയ്യാന്‍ കഴിയും.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലുമായും അദ്ദേഹം സംസാരിച്ചു. ഭാവിയില്‍ ഉണ്ടാകുന്ന മഹാമാരികള്‍ ഈ സംവിധാനത്തിലൂടെ തിരിച്ചറിയാം. ഈ കഴിഞ്ഞ മെയില്‍ ലോകാരോഗ്യസംഘടന പകര്‍ച്ചവ്യാധിയും മഹാമാരിയും കണ്ടെത്താനുള്ള ഒരു പുതിയ ഇന്റലിജന്‍സ് വിഭാഗം ബെര്‍ലിനില്‍ തുറന്നിരുന്നു.ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണ സംവിധാനത്തിലൂടെയാണ് ബി.1.167 വകഭേദം കണ്ടെത്തുകയും ചെയ്തത്.

Next Post

വികസന പരിപാടികള്‍ എണ്ണിപ്പറഞ്ഞും സാമ്പത്തികപ്രശ്നങ്ങള്‍ മുമ്പിലുണ്ടെന്ന് തുറന്നു സമ്മതിച്ചും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം

Fri May 28 , 2021
തിരുവനന്തപുരം: വികസന ജനക്ഷേമ പരിപാടികള്‍ എണ്ണിപ്പറഞ്ഞും കൊവിഡ് കാരണമുള്ള സാമ്ബത്തികപ്രശ്നങ്ങള്‍ മുമ്ബിലുണ്ടെന്ന് തുറന്നു സമ്മതിച്ചും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ കടമെടുപ്പ് വിഷയത്തിലും സഹകരണ നയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവും ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ നയപ്രഖ്യാപന പ്രസം​ഗത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ​ഗവര്‍ണര്‍ പറഞ്ഞു. താഴെ തട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികള്‍ തുടരും. ജനാധിപത്യം മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം നടത്തും. […]

Breaking News

error: Content is protected !!