യുകെ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നല്‍കി ബ്രിട്ടന്‍

ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്‌ട്‌സ് റഗുലേറ്ററി ഏജന്‍സി(എംഎച്ച്‌ആര്‍എ) യാണ് ഇക്കാര്യം അറിയിച്ചത്.

20 കോടി ഡോസുകള്‍ക്ക് ബ്രിട്ടന്‍ ഓഡര്‍ നല്‍കിക്കഴിഞ്ഞു. അമേരിക്കയിലുണ്ടായ സംഭവങ്ങളുടെ വെളിച്ചത്തില്‍ അസാധാരണമായ രക്തം കട്ടപിടിക്കല്‍ സംബന്ധിച്ച മുന്നറിയിപ്പ് വാക്‌സിനൊപ്പം നല്‍കണമെന്ന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി കഴിഞ്ഞ ഏപ്രിലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയില്‍ നടന്ന പരീക്ഷണങ്ങളില്‍ വൈറസ് ബാധയില്‍നിന്ന് ഈ വാക്‌സിന്‍ 72 ശതമാനം സംരക്ഷണം നല്‍കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

6.2 കോടി വാക്‌സിന്‍ കുത്തിവെപ്പുകള്‍ ബ്രിട്ടന്‍ ഇതിനകം നടത്തിയിട്ടുണ്ട്. ഫൈസര്‍, ആസ്ട്രസെനക എന്നിവയാണ് പ്രധാനമായും കുത്തിവച്ചത്. മോഡേണ വാക്‌സിനും ബ്രിട്ടന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഒറ്റഡോസ് വാക്‌സിന്‍ യു.കെയുടെ വാക്‌സിനേഷന്‍ പരിപാടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവകാശപ്പെട്ടു. വിജയകരമായി നടപ്പാക്കിയ വാക്‌സിനേഷന്‍ ദൗത്യം 13,000ത്തിലധികം ജീവനുകള്‍ രക്ഷിച്ചുകഴിഞ്ഞു. കൊറോണ വൈറസില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സുരക്ഷിതവും ഫലപ്രദവുമായ നാല് വാക്‌സിനുകളാണ് നിലവില്‍ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Next Post

ബംഗളൂരു: ഇപ്പോഴിവിടെ ഒരാള്‍ക്കു പോലും രോഗമില്ല - ഇത് കോവിഡ് ഫ്രീ ഗ്രാമം

Sat May 29 , 2021
കാര്‍വാര്‍: ”ബംഗളൂരുവില്‍നിന്ന് ഉത്തര കന്നടയിലേക്കു പോവുമ്ബോള്‍ ഒരു ചെക് പോസ്റ്റ് പോലും നിങ്ങളെ തടഞ്ഞുനിര്‍ത്താനുണ്ടാവില്ല. പക്ഷേ, ഈ ഗ്രാമത്തില്‍ ആറു ചെക്‌പോസ്റ്റുകളില്‍ വിശദീകരണം നല്‍കിയല്ലാതെ കടന്നുപോവാനാവില്ല”-പറയുന്നത് കര്‍ണാടകയിലെ മന്ത്രിയാണ്, ശിവറാം ഹെബ്ബാര്‍. യെല്ലാപൂരിലെ മാവിന മാനേയിലൂടെ കടന്നുപോയപ്പോള്‍ തനിക്കുണ്ടായ അനുഭവം ആണിതെന്ന് ഹെബ്ബാര്‍ പറയുന്നു. ഒരു ഗ്രാമം കോവിഡിനെ നേരിട്ടു വിജയിച്ച രീതിയാണിത്. കടുത്ത ലോക്ക് ഡൗണ്‍, പരസ്പരം ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കല്‍. ഒന്നര മാസം കൊണ്ട് കോവിഡിനെ ഗ്രാമത്തിനു […]

Breaking News

error: Content is protected !!