യുകെ: ബ്രിട്ടീഷ് ഭക്ഷ്യമേളക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ തുടക്കമായി

റിയാദ്: ബ്രിട്ടീഷ് ഭക്ഷ്യമേളക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ തുടക്കമായി. യു.കെയില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളും മേത്തരം ഉല്‍പ്പന്നങ്ങളും കുറഞ്ഞ വിലക്ക് ഗൾഫിലെ വിവിധ ലുലു സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാക്കും. ഭക്ഷ്യമേള ജൂണ്‍ ഒന്നുവരെ നീണ്ടു നില്‍ക്കും. കോവിഡ് പ്രോട്ടോകോള്‍ പാലനത്തിന്റെ ഭാഗമായി ഔപചാരിക ഉദ്ഘാടന പരിപാടികള്‍ ഉണ്ടായിരുന്നില്ല.

സൗദിയിലെ ബ്രിട്ടീഷ് സ്ഥാനപതി നെയ്ല്‍ ക്രോംട്ടണ്‍ റിയാദിലെ അത്യാഫ് മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലൊരുക്കിയ മേള സന്ദര്‍ശിച്ചു. പരമ്ബരാഗത ബ്രിട്ടീഷ് രുചി വൈവിധ്യം ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലുലു സൗദി ഹെപ്പര്‍ മാര്‍ക്കറ്റുകളുടെ ഡയറക്ടര്‍ ഷഹീം മുഹമ്മദ്, ലുലു സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Next Post

കോവിഡ് വാക്സിൻ സംസ്ഥാനത്ത് നിർമിക്കുന്നത് പരി​ഗണനയിൽ; ജൂണ്‍ 15നകം പരമാവധി എല്ലാവർക്കും വാക്‌സിന്‍

Sun May 30 , 2021
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ സ്ഥലം ഉപയോഗിച്ച്‌ വാക്സിന്‍ നിര്‍മാണ കമ്ബനികളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വാക്സിന്‍ കമ്ബനികള്‍ക്ക് താല്‍പര്യമുണ്ട്. അക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാല്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കും. ജൂണ്‍ 15നകം പരമാവധി വാക്‌സിന്‍ […]

You May Like

Breaking News

error: Content is protected !!