ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മൂന്നാമതും വിവാഹിതനായി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മൂന്നാമതും വിവാഹിതനായി. പ്രതിശ്രുത വധു കാരി സൈമണ്ട്സിനെ ലളിതമായ സ്വകാര്യ ചടങ്ങിലാണ് വിവാഹം ചെയ്തത്.

റോമന്‍ കാത്തലിക്ക്​ വെസ്​റ്റ്​ മിനിസ്​റ്റര്‍ കത്തീഡ്രലിലാണ്​ വിവാഹം നടന്നതെന്ന്​ പ്രധാനമന്ത്രിയുടെ ഓഫിസ്​ അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക്​ ഒന്നരയോടെ തന്‍റെ വെളുത്ത ലിമോസിന്‍ കാറിലാണ് കാരി​ സൈമണ്ട്​സ്​ പള്ളിയിലെത്തിയത്​.

56 കാരനായ ജോണ്‍സണും 33കാരിയും പരിസ്​ഥിതി അഭിഭാഷകയുമായ കാരി സൈമണ്ട്സും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്​ വിവാഹ നിശ്ചയം പ്രഖ്യാപിച്ചത്​. കാരിയുടെ ആദ്യ വിവാഹമാണിത്​​.

ഇരുവര്‍ക്കും ഒരു വയസ്സുള്ള കുട്ടിയുണ്ട്​.1822ല്‍ ലോര്‍ഡ്​ ലിവര്‍പൂളിന്​ ശേഷം, പ്രധാനമന്ത്രിയായിരിക്കേ വിവാഹിതനാകുന്നയാളാണ്​ ബോറിസ്​ ജോണ്‍സന്‍. ഇംഗ്ലണ്ട്​ കോവിഡ്​ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമാവധി 30 പേര്‍ക്കാണ്​ വിവാഹചടങ്ങില്‍ പ​ങ്കെടുക്കാന്‍ അനുമതി.

Next Post

പുതിയ നിയമത്തിലെ ആദ്യപണി സിപിഐഎം സംഘത്തിന് വി. ശിവദാസൻ, എ.എം. ആരിഫ് ഉൾപ്പെടുന്ന സംഘത്തിന് ലക്ഷദ്വീപിൽ പ്രവേശിക്കാനാകില്ല

Sun May 30 , 2021
തിരുവനന്തപുരം: ലക്ഷദ്വീപിലേക്ക മറ്റ് പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അഡ്‌മിനിസ്‌ട്രേഷന്റെ അനുമതി വേണം എന്ന പുതിയ ഉത്തരവില്‍ ആദ്യപണി സിപിഐഎം സംഘത്തിന്.വി. ശിവദാസന്‍, എ.എം. ആരിഫ് എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശനത്തിന് അനുമതി അപേക്ഷിച്ചിരുന്നു.എന്നാല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഇവരുടെ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ദ്വീപില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് ഇറങ്ങിയത്. നേരത്തെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സിപിഐഎം സംഘം ദ്വീപ് ജനതയെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ അനുമതി നല്‍കാന്‍ ദ്വീപ് […]

Breaking News

error: Content is protected !!