യുകെ: ‘കൊറോണ ചോര്‍ന്നത് ചൈനീസ് ലാബില്‍ നിന്ന് ‘? സാധ്യത തള്ളാനാവില്ലെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം!

ലണ്ടന്‍: ലോക രാജ്യങ്ങളെ മുള്‍ മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസ് ചൈനീസ് ലാബില്‍ സൃഷ്ടിച്ചതാണെന്ന ആരോപണ സാധ്യത തള്ളാനാവില്ലെന്ന് ബ്രിട്ടീഷ് രഹസ്യന്വേഷണ വിഭാഗം. ഇത് സംബന്ധിച്ച്‌ ഞായറാഴ്ചയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഈ വാര്‍ത്ത വന്നതിന് പിന്നാലെ യുകെ വാക്സിന്‍ കാര്യ മന്ത്രി നദീം സഹാവി വിഷയത്തില്‍ ലോകാരോഗ്യ സംഘടന സഗൗരവം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

കൊറോണ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് രഹസ്യന്വേഷണ വിഭാഗം ചൈനയെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്ന പരാമര്‍ശം നടത്തുന്നത് എന്നത് വിഷയത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നുണ്ട് .

തുടക്കത്തില്‍ വൈറസ് ഒരു ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന സാധ്യത വിദൂരമാണ് എന്നാണ് ബ്രിട്ടീഷ് ഏജന്‍സികള്‍ അടക്കം കരുതിയിരുന്നത്. അതെ സമയം പുതിയ ചില വെളിപ്പെടുത്തലുകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് മാറിയത് എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത് .

ചൈനയില്‍ കൊവിഡ് 19 പൊട്ടിപുറപ്പെട്ട വുഹാനിലെ ചൈനീസ് വുഹാന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് വൈറോളജിയുടെ അടുത്ത് തന്നെയാണ് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മാര്‍ക്കറ്റ് എന്ന സാധ്യതയാണ് ബ്രിട്ടീഷ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനോടകം കൊറോണ വൈറസ് ലോകത്ത് 168 ദശലക്ഷം പേരില്‍ ബാധിച്ചു. ഇതില്‍ 3.5 ദശലക്ഷം പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്.

അതേ സമയം ഈ സാഹചര്യത്തില്‍ കൊറോണ വൈറസ് ഉറവിടം സംബന്ധിച്ച്‌ ചൈനയും അമേരിക്കയും തമ്മിലടിക്കുകയാണ്. കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍നിന്നാണോ എന്ന ആരോപണം അന്വേഷിക്കാനുള്ള യുഎസ് തീരുമാനത്തിനെ നിശിതമായി വിമര്‍ശിച്ച്‌ ചൈന രംഗത്ത് എത്തിയിരുന്നു. ഉറവിടത്തെ കുറിച്ച്‌ സമഗ്രമായി അന്വേഷിക്കണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ്, ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതിനെതിരെ രംഗത്തെത്തിയത് .

ആരോപണത്തില്‍ ഒരു കഴമ്ബുമില്ലെന്ന് വ്യക്തമാക്കിയ ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയാന്‍ ഇത് രാഷ്ട്രീയ ഉപജാപവും കുറ്റപ്പെടുത്തലും മാത്രമാണെന്ന് ആരോപണം ഉയര്‍ത്തി .അമേരിക്കയ്ക്ക് വസ്തുതകളിലോ സത്യാന്വേഷണത്തിലോ താല്‍പ്പര്യമില്ലെന്നും വൈറസിന്റെ ഉദ്ഭഭവത്തെക്കുറിച്ച്‌ ശാസ്ത്രീയ പഠനം നടത്താനും അവര്‍ വിമുഖരാണ് എന്നും അദ്ദേഹം പറഞ്ഞു . മഹാമാരിയെ രാഷ്ട്രീയ ഉപജാപങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുക, മറ്റുള്ളവര്‍ക്കു മേല്‍ കുറ്റം ചുമത്തുക തുടങ്ങിയവയാണ് അവരുടെ ലക്ഷ്യം. ശാസ്ത്രത്തോട് അവര്‍ക്ക് അനാദരവാണ്. മനുഷ്യജീവിതങ്ങളോട് നിരുത്തരവാദപരമായ സമീപനവും. അമേരിക്കന്‍ ശ്രമങ്ങള്‍ വൈറസ് വ്യാപനത്തിനെതിരെ ലോകം നടത്തുന്ന പോരാട്ടങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി .

കൊറോണ വൈറസ് ലാബില്‍നിന്നു ചോര്‍ന്നതാണോ മൃഗങ്ങളില്‍നിന്ന് വ്യാപിച്ചതാണോ എന്ന കാര്യം അന്വേഷിച്ച്‌ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ബൈഡന്‍ യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

Next Post

സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച ആന്ധ്രാപ്രദേശ് സ്വദേശിയുടെ മൃതദേഹം മറവുചെയ്തു

Wed Jun 2 , 2021
ജിസാൻ: ആന്ധ്രാപ്രദേശ് സ്വദേശി ഷെയ്ഖ് അഹമ്മദ്‌ ഭാഷ (63) സാംതയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇരുപത്തി അഞ്ചു വർഷമായി സാംതയിൽ ടൈലർ ജോലി ചെയ്ത് വരികയായിരുന്നു. റമദാൻ അഞ്ചിന് താമസസ്ഥലത് മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു.കബറടക്കം തിങ്കളാഴ്ച സാംതയിലെ മക്ബറയിൽ നടന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു, സാംതയിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ കബറടക്കവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി, ഇന്ത്യൻ സോഷ്യൽ ഫോറം സാംത ബ്രാഞ്ച് നേതൃത്വം റഷീദ് വേങ്ങര, നാട്ടുകാരനായ […]

Breaking News

error: Content is protected !!