യുകെ: കേരളത്തിന്റെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് യുകെ മലയാളികളും!

ലണ്ടന്‍: സമീക്ഷ യുകെയുടെ ലണ്ടന്‍ഡെറി ബ്രാഞ്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് വാക്‌സിന്‍ ചലഞ്ചിനായി കണ്ടത്തിയത് 2610 പൗണ്ട് . ഭാഷ്യമേള നടത്തിയും ബിരിയാണി മേളയിലൂടെയുമാണ് സമീക്ഷ പ്രവര്‍ത്തകര്‍ പണം സമ്ബാദിച്ചത്. ലണ്ടന്‍ഡെറി ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍ ബിരിയാണി മേള നടത്താന്‍ തീരുമാനിച്ചപ്പോള്‍ അത് വന്‍ വിജയമാക്കുന്നതില്‍ ബ്രിട്ടീഷ് പൗരന്‍ മാരടക്കം വലിയ പങ്കു വഹിച്ചു. Altnagelvin Area Hospital ലെ ജീവനക്കാരും ബിരിയാണി മേളയില്‍ പങ്കാളികള്‍ ആയി . അവര്‍ക്കായി പ്രത്യേകം ഭക്ഷ്യ മേള സമീക്ഷ പ്രവര്‍ത്തകര്‍ ഒരുക്കി.

മലയാളി സമൂഹത്തോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ സ്ഥിര താമസമാക്കിയവരും ബ്രിട്ടീഷ് പൗരന്‍മാരും ഒത്തൊരുമിച്ചു നമ്മുടെ നാടിനായി കൈകോര്‍ത്തു. സമീക്ഷ ലണ്ടന്‍ ഡെറി ബ്രാഞ്ച് സെക്രെട്ടറിയും നാഷണല്‍ കമ്മിറ്റി മെമ്ബറും ആയ ബൈജു നാരായണന്നും ബ്രാഞ്ചിലെ സജീവ പ്രവര്‍ത്തകരായ മാത്യു തോമസ്, ജോഷി സൈമണ്‍, രഞ്ജീവന്‍ വര്‍ക്കി , ജേക്കബ് മാണി , ജെസ്റ്റിമോള്‍ സൈമണ്‍, മറിയാമ്മ രഞ്ജീവന്‍, ഷിജി മാത്യു, സീമ ബൈജു, സിന്ധു ടൈസ് എന്നിവര്‍ നേതൃത്വം കൊടുത്തു.

ജോലിത്തിരക്കിനും കുടുംബ ഉത്തരവാദിത്തങ്ങള്‍ക്കും ഇടയില്‍ പിറന്ന നാടിനായി ഇവര്‍ നടത്തിയ സേവനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഈ ഉദ്യമം വിജയിപ്പിച്ച സമീക്ഷ ലണ്ടന്‍ഡെറി ബ്രാഞ്ചിലെ ഓരോ പ്രവര്‍ത്തകരോടും ഒപ്പം സമീക്ഷയോടു സഹകരിച്ച എല്ലാ ജനങ്ങളോടും സമീക്ഷ നാഷണല്‍ സെക്രറട്ടറി ദിനേശ് വെള്ളപള്ളി നാഷണല്‍ കമ്മിറ്റിയുടെ പേരില്‍ നന്ദി അറിയിച്ചു.

Next Post

മാഗ്ഗി ഉൾപ്പെടെ തങ്ങളുടെ അറുപത് ശതമാനം ഉത്പന്നങ്ങളും അനാരോഗ്യകരമാണെന്ന് സമ്മതിച്ച്‌ നെസ്‌ലേ

Thu Jun 3 , 2021
മാഗ്ഗി അടക്കം തങ്ങളുടെ അറുപത് ശതമാനം ഉത്പന്നങ്ങളും അനാരോഗ്യകരമാണെന്ന് സമ്മതിച്ച്‌ നെസ്‌ലേ. കമ്ബനിയുടെ ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കമ്ബനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അയച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും നെസ്‌ലെ പറയുന്നു. എന്നാല്‍ ചില ഉത്പന്നങ്ങള്‍ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.കമ്ബനിയുടെ ഉത്പന്നങ്ങളായ മാഗി, കിറ്റ് കാറ്റ് ചോക്ലേറ്റ്, നെസ് […]

Breaking News

error: Content is protected !!